ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ലോക ബാങ്കിന് വിശ്വാസം
- ഇന്ത്യ നിക്ഷേപത്തിന് അനുയോജ്യമായ രാജ്യം
- ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് ആശങ്കയില്ല
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ലോക ബാങ്കിന് ശക്തമായ വിശ്വാസം. രാജ്യത്ത് നിക്ഷേപം നടത്താന്‍ വേള്‍ഡ് ബാങ്ക് എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
വളര്‍ച്ചയില്‍ നേരിയ ഇടിവ് അനുഭവപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നുണ്ടെന്ന് അഡ്വാന്റേജ് അസം 2.0 ബിസിനസ് ഉച്ചകോടിയില്‍ സംസാരിച്ച ലോകബാങ്ക് കണ്‍ട്രി ഡയറക്ടര്‍ അഗസ്റ്റെ ടാനോ കൊവാമെ പറഞ്ഞു.
'ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് ഇപ്പോള്‍ ഞങ്ങള്‍ക്ക് ആശങ്കയില്ല. ഇന്ത്യയെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെ പ്രതീക്ഷയുണ്ട്, പ്രതീക്ഷകള്‍ തുടരും,'.സാമ്പത്തിക വളര്‍ച്ചയിലെ ഒരു ശതമാനം പോയിന്റിന്റെ ഏറ്റക്കുറച്ചിലുകള്‍ ലോകബാങ്കിന്റെ പോസിറ്റീവ് വീക്ഷണത്തെ മാറ്റില്ലെന്ന് ലോകബാങ്ക് കണ്‍ട്രി ഡയറക്ടര്‍ ഊന്നിപ്പറഞ്ഞു.
' ഇന്ത്യ ലോകത്തിലെ തിളങ്ങുന്ന വെളിച്ചമാണ്. നിങ്ങള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇവിടെ വന്ന് നിക്ഷേപിക്കൂ. ഇന്ത്യയുടെ വളര്‍ച്ച അതിനെ നിക്ഷേപിക്കാനുള്ള സ്ഥലമാക്കി മാറ്റുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.