എല്ലാ ഇന്ത്യൻ പൗരന്മാർക്കും ‘പെൻഷൻ’ ; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ
രാജ്യത്തെ എല്ലാ പൗരന്മാർക്കുമായി സാർവത്രിക പെന്‍ഷന്‍ പദ്ധതി അവതരിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്തെ നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ളവർക്ക് സമഗ്രമായ പെന്‍ഷന്‍ പദ്ധതികളില്ല. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതിക്കുള്ള കേന്ദ്ര സർക്കാർ നീക്കം. സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് നിശ്ചിത തുക അടച്ച് 60 വയസാകുമ്പോള്‍ മാസം നിശ്ചിത തുക പെന്‍ഷനായി ലഭിക്കും. ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ കേന്ദ്ര തൊഴിൽ മന്ത്രാലയം ആരംഭിച്ചതയാണ് റിപ്പോർട്ടുകൾ. അസംഘടിത മേഖല ഉൾപ്പെടെ എല്ലാം പൗരൻമാർക്കുമായാണ് പുതിയ പദ്ധതി. രാജ്യത്തെ എല്ലാ പൗരന്മാർക്കും വാർദ്ധക്യത്തിൽ സാമ്പത്തിക സുരക്ഷ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഏതൊരു ഇന്ത്യൻ പൗരനും ഇതിന്റെ ഭാഗമാവാം.