കച്ചോടം അഞ്ചിരട്ടി; തകര്‍ത്തുവാരി സുദിയോ
- 2016-ലാണ് സുദിയോ ലോഞ്ച് ചെയ്തത്
- 161 നഗരങ്ങളിലായി 545 സ്‌റ്റോറുകള്‍ സുദിയോയ്ക്ക് ഉണ്ട്
- ഏറ്റവും കൂടുതല്‍ സുദിയോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് മഹാരാഷ്ട്രയിലാണ്
ടാറ്റ ഗ്രൂപ്പിന്റെ ഫാഷന്‍ ശൃംഖലയായ സുദിയോ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഓരോ മിനിറ്റിലും വിറ്റത് 90 ടീ ഷര്‍ട്ടുകളും, 20 ജോഡി ഡെനിമുകളും, 17 ലിപ്സ്റ്റിക്കുകളുമെന്നു സുദിയോയുടെ മാതൃ കമ്പനിയായ ട്രെന്റ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.
2016-ലാണ് സുദിയോ ലോഞ്ച് ചെയ്തത്. ഇന്ന് 161 നഗരങ്ങളിലായി 545 സ്‌റ്റോറുകള്‍ സുദിയോയ്ക്ക് ഉണ്ട്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ സുദിയോ അതിന്റെ നെറ്റ് വര്‍ക്കിലേക്ക് പുതുതായി കൂട്ടിച്ചേര്‍ത്ത് 203 സ്റ്റോറുകളാണ്. ഇതിനു പുറമെ 10 സ്റ്റോറുകള്‍ നവീകരിക്കുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ സുദിയോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് മഹാരാഷ്ട്രയിലാണ്. 86 സുദിയോ ഔട്ട്‌ലെറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്. 82 എണ്ണമുള്ള ഗുജറാത്താണ് രണ്ടാം സ്ഥാനത്തുള്ളത്.