പ്രതികൂല കാലാവസ്ഥ: കരിപ്പൂരിൽ നിന്നുള്ള മൂന്നു വിമാനങ്ങൾ റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്;

Update: 2024-05-23 07:53 GMT
three flights from karipur have been cancelled
  • whatsapp icon

പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ നിന്നുള്ള മൂന്നു വിമാനങ്ങൾ റദ്ദാക്കി. ഗൾഫിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

 രാത്രി 8.35ന് കരിപ്പൂരിൽ നിന്നുള്ള റിയാദ് സർവീസ്, രാത്രി 10.05 ന്റെ അബുദാബി സർവീസ്, രാത്രി 11.10 ന്റെ മസ്കറ്റ് സർവീസുമാണ് റദാക്കിയത്.

കരിപ്പൂരിൽ നിന്ന് അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയിരുന്നു. കനത്ത മഴ മൂലം വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണം. 

 അതേസമയം സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നുണ്ട്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലെർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലെർട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    

Similar News