യുഎസും ഉക്രെയ്‌നും ധാതുഖനന കരാറിനു ധാരണ

  • ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ശ്രമിക്കുന്നതിനിടെയാണ് നീക്കം
  • കരാറിന് ഉക്രെയ്ന്‍ സമ്മതിച്ചത് യുഎസ് പിന്തുണ നേടാന്‍

Update: 2025-02-26 10:28 GMT

യുഎസും ഉക്രെയ്‌നും ധാതുഖനന കരാറിനു ധാരണയായി; റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കം.

യുഎസിന്റെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കരാറിനു ഉക്രെയ്ന്‍ സമ്മതിച്ചതെന്നാണ് സൂചന. സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടര്‍ച്ചയായ കൈമാറ്റമോ കരാറില്‍ ഇല്ലെന്നാണ് സൂചന. ഈ ആഴ്ച തന്നെ ഡൊണാള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കിയും കരാറില്‍ ഒപ്പുവയ്ക്കും.

ഉക്രെയ്‌ന്റെ പ്രകൃതി സമ്പത്തില്‍ 500 ബില്യണ്‍ ഡോളറിന്റെ അവകാശം വേണമെന്നു പറഞ്ഞ യുഎസ് നിലപാടില്‍ പ്രതിഷേധിച്ച് ധാതുകരാറിന്റെ മുന്‍ കരടില്‍ ഒപ്പിടാന്‍ സെലന്‍സ്‌കി വിസമ്മതിച്ചിരുന്നു. പുതുക്കിയ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുക. ധാതുക്കള്‍,ഹൈഡ്രോകാര്‍ബണുകള്‍ എന്നിവയുടെ ഖനനത്തിനും മറ്റുമായി യുഎസും ഉക്രെയ്‌നും പുനര്‍നിര്‍മ്മാണ നിക്ഷേപഫണ്ട് രൂപീകരിക്കും. 

Tags:    

Similar News