ഇന്ത്യയുടെ അര്‍ദ്ധചാലക മേഖലയെ ശക്തിപ്പെടുത്താന്‍ കരാര്‍

  • അര്‍ദ്ധചാലക ആവാസവ്യവസ്ഥയെ ഉയര്‍ത്താന്‍ സെമിയും ഐഇഎസ് എയും കൈകോര്‍ക്കുന്നു
  • അര്‍ദ്ധചാലക വ്യവസായത്തിന് ഒരു പുതിയ യുഗം

Update: 2024-09-12 05:29 GMT

ആഗോള അര്‍ദ്ധചാലക, ഇലക്ട്രോണിക്‌സ് വ്യവസായങ്ങളെ പ്രതിനിധീകരിക്കുന്ന രണ്ട് വ്യവസായ അസോസിയേഷനുകളായ സെമിയും( എസ് ഇ എംഐ) ഐഇഎസ് എയും ഇന്ത്യയിലെ വ്യവസായ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള തന്ത്രപരമായ കരാര്‍ പ്രഖ്യാപിച്ചു.

കരാറിന്റെ ഭാഗമായി ഇന്ത്യന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് സെമികണ്ടക്ടര്‍ അസോസിയേഷന്‍ (ഐഇഎസ്എ) സെമിക്കോണ്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള സെമികോണ്‍ ഇവന്റുകളുടെ സംഘാടകരായ സെമിയുടെ ഭാഗമാകും.

'ഈ നിര്‍ണായകമായ വളര്‍ന്നുവരുന്ന വിപണിയില്‍ ശക്തമായ സാന്നിധ്യം വളര്‍ത്താന്‍ ഈ പങ്കാളിത്തം സെമിയെ സഹായിക്കും. കൂടാതെ വിതരണ ശൃംഖലയിലെ ശേഷി വര്‍ധിപ്പിക്കുന്നതിന് ഇരു സ്ഥാപനങ്ങളെയും പ്രാപ്തരാക്കുകയും ചെയ്യുമെന്ന് സെമി പ്രസിഡന്റും സിഇഒയുമായ അജിത് മനോച്ച പറഞ്ഞു.

സെമികോണ്‍ ഇന്ത്യ 2024 ന്റെ ഭാഗമായിട്ടാണ് കരാര്‍ ഒപ്പിട്ടതെന്ന് പ്രസ്താവനയില്‍ പറയുന്നു.

പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ), ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് തുടങ്ങിയ സുപ്രധാന പരിപാടികള്‍ പ്രയോജനപ്പെടുത്തി ഉല്‍പ്പന്ന വികസനത്തിനും ഉല്‍പ്പാദനത്തിനും പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിന് ഐഇഎസ്എയും സെമിയും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

Tags:    

Similar News