ഇതുവരെ ആധാർ അപ്ഡേറ്റ് ചെയ്തില്ലേ? സൗജന്യ പരിധി അവസാനിക്കാൻ പോകുന്നു

Update: 2024-11-28 14:11 GMT

സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി ഡിസംബറിൽ അവസാനിക്കും. 2024 ഡിസംബർ 14 വരെ മൈ ആധാർ പോർട്ടൽ വഴി ഓൺലൈനായി സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഈ സമയപരിധി കഴിഞ്ഞാൽ ആധാർ കേന്ദ്രങ്ങളിലെ അപ്‌ഡേറ്റുകൾക്ക് ഫീസ് നൽകണം. രാജ്യത്തെ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ. ഓരോ 10 വർഷം കൂടുമ്പോഴും ആധാർ രേഖകൾ അപ്‌ഡേറ്റ് ചെയ്യാനാണ് നിർദ്ദേശം.

ആധാർ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം 

 myaadhaar.uidai.gov.in,https://myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റിൽ പോകുക.

’മൈ ആധാർ’ എന്നതിന് താഴെ ആധാർ അപ്‌ഡേറ്റ് ചെയ്യുക’എന്നതിൽ ക്ലിക്ക് ചെയ്യുക

ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുക (ഓൺലൈൻ) തുടർന്ന് ‘ഡോക്യുമെന്റ് അപ്‌ഡേറ്റ്’ തിരഞ്ഞെടുക്കുക.

ആധാർ നമ്പർ നൽകുക, ക്യാപ്‌ച പൂരിപ്പിച്ച് ഒ ടി പി അയയ്ക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എത്തിയ ഒ ടി പി നൽകുക.

അപ്ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങൾ തിരഞ്ഞെടുക്കുക.

മാറ്റങ്ങൾ സ്ഥിരീകരിക്കാൻ പുതുക്കിയ രേഖകൾ അറ്റാച്ചുചെയ്യുക.

അപ്ഡേഷൻ അറിയാൻ യു ആർ എൻ നമ്പർ സംരക്ഷിക്കുക. 

Tags:    

Similar News