ക്രൂഡ് വിലയിടിവ്; വിന്‍ഡ് ഫാള്‍ ടാക്‌സ് ഒഴിവാക്കുന്നു

  • 2022 ജൂലൈയിലാണ് വിന്‍ഡ് ഫാള്‍ ടാക്സ് ഏര്‍പ്പെടുത്തിയത്
  • ക്രൂഡ് വില വര്‍ധിച്ചതിന് ശേഷം ഉല്‍പ്പാദകര്‍ക്കുണ്ടായ വരുമാന വര്‍ധനവില്‍നിന്നും ഈടാക്കുന്ന നികുതിയാണിത്

Update: 2024-11-28 11:38 GMT

ക്രൂഡ് വിലയിടിവിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രാലയം വിന്‍ഡ് ഫാള്‍ ടാക്‌സ് ഒഴിവാക്കുന്നു.

വിന്‍ഡ് ഫാള്‍ ടാക്സ് നിലനിര്‍ത്തുന്നതിന്റെ ആവശ്യകത വിലയിരുത്തി വരികയാണ് കേന്ദ്ര ധനമന്ത്രാലയം. 2022 ജൂലൈയിലാണ് വിന്‍ഡ് ഫാള്‍ ടാക്സ് ഏര്‍പ്പെടുത്തിയത്. ആഭ്യന്തര ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിന്മേല്‍ ഏര്‍പ്പെടുത്തിയ പ്രത്യേക നികുതിയാണിത്.

ആഗോള ക്രൂഡ് വില വര്‍ധിച്ചതിന് ശേഷം ക്രൂഡ് ഉല്‍പ്പാദകര്‍ക്കുണ്ടായ വരുമാന വര്‍ധനവില്‍ ഒരു ഭാഗം നികുതിയായി ഈടാക്കുകയാണ് ഇത് വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്രൂഡ് ഓയില്‍ നികുതിക്ക് പുറമേ, ഡീസല്‍, പെട്രോള്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം എന്നിവയുടെ കയറ്റുമതിക്കും സര്‍ക്കാര്‍ പ്രത്യേക നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാര്‍ച്ച് 14നാണ് ഇന്ധനവിലയില്‍ അവസാനമായി ലിറ്ററിന് 2 രൂപ കുറച്ചത്. അതേസമയം ഡീസല്‍, പെട്രോള്‍, ജെറ്റ് ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതിക്കായി സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി (എസ്എഇഡി) വഴി നടപ്പാക്കിയ വിന്‍ഡ്ഫാള്‍ ടാക്‌സ് പൂജ്യത്തില്‍ നിലനിര്‍ത്തി.

ഓഗസ്റ്റ് അവസാനത്തോടെ, ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ വിന്‍ഡ്‌ഫോള്‍ ടാക്സ് ടണ്ണിന് 1,850 രൂപയായി കുറച്ചു. ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം എന്നിവയുടെ കയറ്റുമതിയുടെ വിന്‍ഡ് ഫാള്‍ നികുതിയും ഒഴിവാക്കി.

Tags:    

Similar News