മരുന്ന് വില കൂടി, വണ്ടിക്കൂലിയും: കാർഷികമേഖലയിൽ പണപ്പെരുപ്പം വർധിച്ചു

ജനുവരിയിൽ കാർഷിക തൊഴിലാളികളുടെ സി പി ഐ 6.85 ശതമാനവും, ഗ്രാമീണ തൊഴിലാളികളുടെ സി പി ഐ 6.88 ശതമാനവുമായിരുന്നു.

Update: 2023-03-21 04:58 GMT

ഫെബ്രുവരി മാസത്തിൽ കാർഷക -ഗ്രാമീണ തൊഴിലാളികളുടെ പണപ്പെരുപ്പം വർധിച്ച് യഥാക്രമം 6.94 ശതമാനവും, 6.87 ശതമാനവുമായി. മരുന്ന് വിലയിലെ വർധനവും, ഡോക്ടർമാരുടെ ഫീസിനത്തിലുണ്ടായ വർധനവും, ബസ് ചാർജ് ഉയർന്നതും മാറ്റുമെല്ലാമാണ് പണപ്പെരുപ്പം വർധിക്കുന്നതിന് കാരണമായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കാർഷിക തൊഴിലാളികളുടെ പണപ്പെരുപ്പം 5.59 ശതമാനവും , ഗ്രാമീണ തൊഴിലാളികളുടെ പണപ്പെരുപ്പം 5.94 ശതമാനവുമായിരുന്നുവെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

ജനുവരിയിൽ കാർഷിക തൊഴിലാളികളുടെ സിപിഐ 6.85 ശതമാനവും, ഗ്രാമീണ തൊഴിലാളികളുടെ സിപിഐ 6.88 ശതമാനവുമായിരുന്നു.

ഗുജറാത്തിലാണ് വർധന അധികം.  കാർഷിക, ഗ്രാമീണ തൊഴിലാളികളുടെ പണപ്പെരുപ്പം 8 പോയിന്റ് വീതം വർധിച്ചു. അരി, ഗോതമ്പ്, പച്ചക്കറികൾ മുതലായവയുടെയെല്ലാം വിലക്കയറ്റമാണ് കാരണം.

അസമിലാണ് ഏറ്റവും കുറവ് വർധന രേഖപ്പെടുത്തിയത്.  ഇവിടെ പച്ചക്കറികളുടെയും മറ്റു വിലയിലുണ്ടായ കുറവാണു പണപ്പെരുപ്പം കുറയുന്നതിന് സഹായിച്ചത്.

Tags:    

Similar News