വൈദ്യുതി മേഖല: പിഎഫ്‌സി ഗുജറാത്തില്‍ 25,000 കോടി വകയിരുത്തും

  • വൈദ്യുതി വിതരണം ശക്തിപ്പെടുത്തുക ലക്ഷ്യം
  • വിവിധ കമ്പനികള്‍ ഏറ്റെടുത്തിരിക്കുന്ന പദ്ധതികള്‍ പിഎഫ്‌സിയുടെ സഹായത്തോടെ പൂര്‍ത്തിയാക്കും
;

Update: 2024-01-04 07:04 GMT

സംസ്ഥാനത്തിന്റെ ഉല്‍പ്പാദന, പ്രസരണ, വിതരണ പദ്ധതികള്‍ക്ക് സമഗ്രമായ സാമ്പത്തിക പിന്തുണ നല്‍കുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഗുജറാത്തുമായി പ്രാരംഭ കരാറില്‍ ഒപ്പുവച്ചു. ഇക്കാര്യം കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തില്‍ പിഎഫ്സി സിഎംഡി പര്‍മീന്ദര്‍ ചോപ്രയും എംഡി (ജിയുവിഎന്‍എല്‍) ജയ് പ്രകാശ് ശിവാരെയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

സംസ്ഥാനത്തിന്റെ ഉല്‍പ്പാദനം, പ്രസരണ, വിതരണ പദ്ധതികള്‍ക്ക് സമഗ്രമായ സാമ്പത്തിക പിന്തുണ നല്‍കുക എന്നതാണ് ഈ ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം.

ഗാന്ധിനഗറില്‍ ഒപ്പുവച്ച ധാരണാപത്രം, ഗുജറാത്ത് ഊര്‍ജ വികാസ് നിഗം ലിമിറ്റഡ് , ഗുജറാത്ത് സ്റ്റേറ്റ് ഇലക്ട്രിസിറ്റി കോര്‍പ്പറേഷന്‍ ലിമിറ്റഡ് , ഗുജറാത്ത് എനര്‍ജി ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് , ദക്ഷിണ ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡ് , മധ്യ ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡ്, പശ്ചിമ ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡ് , ഉത്തര്‍ ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡ് എന്നിവ ഏറ്റെടുത്തിരിക്കുന്ന വിവിധ പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ്.

ഈ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സുപ്രധാനമായ ദീര്‍ഘകാല കടവും മറ്റ് നിര്‍ണായക ഫണ്ടിംഗ് ആവശ്യകതകളും സുഗമമാക്കുന്നതിനാണ് സഹകരണം സജ്ജമാക്കിയിരിക്കുന്നത്. ധാരണാപത്രത്തിന്റെ നിബന്ധനകള്‍ പ്രകാരം, ഗുജറാത്തിലുടനീളമുള്ള വിവിധ പദ്ധതികള്‍ക്ക് ഊര്‍ജം പകരുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന 25,000 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഈ ഗണ്യമായ സാമ്പത്തിക പ്രതിബദ്ധത, മേഖലയിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വൈദ്യുതി മേഖലയിലെ സംസ്ഥാനത്തിന്റെ അഭിലാഷ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ജഎഇ യുടെ ഉറച്ച പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു. പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരിക്കുന്നതിന് പുറമേ, ഗുജറാത്തില്‍ 10,000 വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ധാരണാപത്രം സഹായിക്കും.

Tags:    

Similar News