സ്വകാര്യ മേഖലയിലെ നിക്ഷേപം സമ്പദ് വ്യവസ്ഥയ്ക്ക് നിര്‍ണായകം

  • 2025ല്‍ പ്രതീക്ഷിക്കുന്നത് 6.5% ജിഡിപി വളര്‍ച്ചയെന്ന് എസ്ബിഐ
  • സ്വകാര്യ മേഖലയിലെ കമ്പനികളുടെ പ്രകടനം രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കും
;

Update: 2025-03-01 11:11 GMT

സ്വകാര്യ മേഖലയിലെ നിക്ഷേപം സമ്പദ് വ്യവസ്ഥയ്ക്ക് നിര്‍ണായകമെന്ന് എസ്ബിഐ. 2025ല്‍ പ്രതീക്ഷിക്കുന്നത് 6.5% ജിഡിപി വളര്‍ച്ചയെന്നും റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിന് സ്വകാര്യ നിക്ഷേപത്തിലെ പുനരുജ്ജീവനമാണ് ആവശ്യം. പ്രത്യേകിച്ച് സ്വകാര്യ കോര്‍പ്പറേറ്റുകളുടെ പങ്കാളിത്തം അനിവാര്യമാണെന്നും എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

2024 സാമ്പത്തിക വര്‍ഷം പൊതുമേഖല കമ്പനികളുടെയും സര്‍ക്കാര്‍ തല നിക്ഷേപങ്ങളുടെയും മുന്നേറ്റമാണ് സമ്പദ് വ്യവസ്ഥയ്ക്ക് നിര്‍ണായകമായത്. അടുത്തത് സ്വകാര്യ മേഖലയിലെ നിക്ഷേപകരുടെ അവസരമാണ്. മേഖലയിലെ കമ്പനികളുടെ പ്രകടനം രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുമെന്നാണ് എസ്ബിഐയുടെ വിലയിരുത്തലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമ്പദ് വ്യവസ്ഥയിലെ മൊത്ത നിക്ഷേപത്തിന്റെ അളവുകോലായ മൊത്ത മൂലധന രൂപീകരണം 2023 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 32.6 ശതമാനമായിരുന്നു. ഇത് 2024 സാമ്പത്തിക വര്‍ഷത്തില്‍ 31.4 ശതമാനമായി കുറഞ്ഞു. ഇതിന് കാരണം സ്വകാര്യ മേഖലയിലെ നിക്ഷേപത്തിലെ മാന്ദ്യമാണ്. അതിനാലാണ് സ്വകാര്യ നിക്ഷേപങ്ങളുടെ തിരിച്ച് വരവാണ് ഇനി ആവശ്യമെന്ന് പറയുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

2024 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ മൂലധന നിക്ഷേപത്തില്‍ കുറവുണ്ടായെങ്കിലും സര്‍ക്കാര്‍ പദ്ധതികളിലെ വിഹിതം ഉയര്‍ന്നത് കരുത്തായി മാറിയിരുന്നു. സ്വകാര്യ നിക്ഷേപ പങ്കാളിത്തത്തോടെ 2025ല്‍ പ്രതീക്ഷിക്കുന്നത് 6.5% ജിഡിപി വളര്‍ച്ചയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. 

Tags:    

Similar News