ആയുഷ്മാന്‍ ഭാരത് ആരോഗ്യ പരിരക്ഷ ഇനി എല്ലാ ആശാ,അങ്കണവാടി ജീവനക്കാര്‍ക്കും

  • 2023 ഡിസംബര്‍ 27 വരെയുള്ള കണക്ക്പ്രകാരം 12 കോടി കുടുംബങ്ങളിലെ 55 കോടി ജനങ്ങളാണു പദ്ധതിയുടെ പരിധിയിലുള്ളത്
  • 10.74 കോടി ദരിദ്ര കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന 50 കോടി വ്യക്തികളെ ഒരു നിശ്ചിത ആനുകൂല്യത്തോടെ സുരക്ഷിതമാക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി
  • ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്

Update: 2024-02-01 07:06 GMT

ആയുഷ്മാന്‍ ഭാരതിന് കീഴിലുള്ള ആരോഗ്യ പരിരക്ഷ ഇനി എല്ലാ ആശാ, അംഗന്‍വാടി ജീവനക്കാര്‍ക്കും ലഭ്യമാക്കും. ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോള്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം പറഞ്ഞത്.

ആയുഷ്മാന്‍ ഭാരത് എന്നറിയപ്പെടുന്ന പ്രധാനമന്ത്രി-ജന്‍ ആരോഗ്യ യോജന ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. ഈ പദ്ധതി ഒരു കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപ കവറേജ് പ്രദാനം ചെയ്യുന്നു.

ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള 10.74 കോടി ദരിദ്ര കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന 50 കോടി വ്യക്തികളെ ഒരു നിശ്ചിത ആനുകൂല്യത്തോടെ സുരക്ഷിതമാക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി.

2023 ഡിസംബര്‍ 27 വരെയുള്ള കണക്ക്പ്രകാരം 12 കോടി കുടുംബങ്ങളിലെ 55 കോടി ജനങ്ങളാണു പദ്ധതിയുടെ പരിധിയില്‍ വന്നത്.

Tags:    

Similar News