36 ജീവന്‍ രക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കും

കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍, മറ്റ് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുടെ മരുന്നുകളാണ് ഈ പട്ടികയിലുള്ളത്

Update: 2025-02-01 08:04 GMT

ക്യാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍, മറ്റ് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന 36 മരുന്നുകളുടെ കസ്റ്റംസ് തീരുവ പൂര്‍ണമായും ഒഴിവാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ട്രസ്റ്റുസുമാബ് ഡെറക്സ്റ്റേക്കന്‍, ഒസിമെര്‍ട്ടിനിബ്, ദുര്‍വാലുമാബ് എന്നിവയുടെ കസ്റ്റംസ് തീരുവ സര്‍ക്കാര്‍ നേരത്തെ എടുത്തുകളഞ്ഞിരുന്നു.

''രോഗികള്‍ക്ക്, പ്രത്യേകിച്ച് കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍, മറ്റ് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിന്, 36 ജീവന്‍രക്ഷാ മരുന്നുകളും മരുന്നുകള്‍ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് (ബിസിഡി) പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു,'' സീതാരാമന്‍ പറഞ്ഞു.

ധനമന്ത്രിയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റ് ആണിത്.

Tags:    

Similar News