സാധാരണക്കാരന് ആശ്വാസം; ആദായനികുതി പരിധി 12 ലക്ഷമാക്കി

Update: 2025-02-01 07:44 GMT
income tax limit raised to rs 12 lakh, relief for common man
  • whatsapp icon

ആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തി. ശമ്പളമുള്ള ജീവനക്കാര്‍ക്ക്, 75,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ കണക്കിലെടുത്താല്‍, പ്രതിവര്‍ഷം 12.75 ലക്ഷം രൂപയായിരിക്കും ഈ നികുതി പരിധി.പുതിയ ആദായനികുതി വ്യവസ്ഥയ്ക്ക് കീഴില്‍ ഉയര്‍ന്ന ഇളവുകളും പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.

'പുതിയ ഭരണത്തിന് കീഴില്‍ 12 ലക്ഷം രൂപ വരെ (അതായത് മൂലധന നേട്ടം പോലുള്ള പ്രത്യേക നിരക്ക് വരുമാനം ഒഴികെയുള്ള പ്രതിമാസം ശരാശരി 1 ലക്ഷം രൂപ) ആദായനികുതി നല്‍കേണ്ടതില്ലെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,' ധനമന്ത്രി പറഞ്ഞു.

''പുതിയ ഘടന ഇടത്തരക്കാരുടെ നികുതി ഗണ്യമായി കുറയ്ക്കുകയും അവരുടെ കൈകളില്‍ കൂടുതല്‍ പണം അവശേഷിപ്പിക്കുകയും ചെയ്യും, ഗാര്‍ഹിക ഉപഭോഗം, സമ്പാദ്യം, നിക്ഷേപം എന്നിവ വര്‍ധിപ്പിക്കും,'' സീതാരാമന്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

പുതിയ ഭരണത്തില്‍ 12 ലക്ഷം രൂപ വരുമാനമുള്ള നികുതിദായകന് നികുതിയിനത്തില്‍ 80,000 രൂപയുടെ ആനുകൂല്യം ലഭിക്കും. 18 ലക്ഷം രൂപ വരുമാനമുള്ള ഒരാള്‍ക്ക് നികുതിയിനത്തില്‍ 70,000 രൂപയുടെ ആനുകൂല്യം ലഭിക്കും.

വനിതാ സംരംഭകര്‍ക്കായി സര്‍ക്കാര്‍ 2 കോടി രൂപയുടെ ടേം ലോണ്‍ പദ്ധതി അവതരിപ്പിക്കും. ചെറുകിട ഇടത്തരം വ്യവസായങ്ങളെയും വന്‍കിട വ്യവസായങ്ങളെയും ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു നിര്‍മ്മാണ ദൗത്യം ആരംഭിക്കുന്നത്തിനുള്ള പദ്ധതികളും ഉണ്ടാവും. തൊഴില്‍ പ്രാധാന്യമുള്ള മേഖലകളില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കും. ക്രെഡിറ്റ് ഗ്യാരണ്ടി കവര്‍ 20 കോടി രൂപയായി വര്‍ധിപ്പിക്കും, ഗ്യാരണ്ടി ഫീസ് 1 ശതമാനമായി കുറയ്ക്കുകയും ചെയ്യും. 

Tags:    

Similar News