ഇന്റര്‍നെറ്റ് സേവനം ഗ്രാമപ്രദേശങ്ങളിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും

  • പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കും
  • പദ്ധതി നടപ്പാക്കുക ഭാരത് നെറ്റിന്റെ ബ്രോഡ് ബാന്‍ഡ് പിന്തുണയോടെ

Update: 2025-02-01 12:11 GMT

രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലുള്ള എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുമെന്ന് നിര്‍മല സീതാരാമന്‍. ഭാരത് നെറ്റിന്റെ ബ്രോഡ് ബാന്‍ഡ് പിന്തുണയോടെയാകും പദ്ധതിയെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുക എന്ന ഉദ്ദേശത്തോടെ രൂപകല്‍പ്പന ചെയ്തതാണ് ഭാരത്‌നെറ്റ് പദ്ധതി. ആശയവിനിമയ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍, സാങ്കേതികപരമായ വളര്‍ച്ചയുണ്ടാക്കി ഗ്രാമീണ സമൂഹത്തെ ശാക്തീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

2025 ജനുവരി 13 വരെ 2,14,323 ഗ്രാമപഞ്ചായത്തുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുകയും 6,92,676 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുകയും ചെയ്തു. 12,21,014 ഫൈബര്‍ ടു ദി ഹോം കണക്ഷനുകളും 1,04,574 വൈ - ഫൈ കണക്ഷനുകളും സ്ഥാപിച്ചു. സര്‍ക്കാര്‍ സ്‌കൂള്‍ വികസനത്തിനും ഊന്നല്‍ നല്‍കുന്നന്നതാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ്.

ശാസ്ത്രീയ മനോഭാവവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 50000 അടല്‍ ടിങ്കറിങ് ലാബുകള്‍ ആരംഭിക്കും. ഡിജിറ്റല്‍ കണ്‍ക്ടിറ്റിവിറ്റി ഉറപ്പുവരുത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനവിഭവങ്ങളിലേക്ക് വഴിതുറക്കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. 

Tags:    

Similar News