സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ത്താന്‍ വന്‍ പദ്ധതി
- പദ്ധതിക്കായി 10,000 കോടി രൂപ നീക്കിവെയ്ക്കും
- ഇതുവരെ വാണിജ്യമന്ത്രാലയം അംഗീകരിച്ച സ്റ്റാര്‍ട്ടപ്പുകള്‍ 1.5 ലക്ഷം
- നൈപുണ്യ വികസനത്തിന് അഞ്ച് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
സംരംഭകര്‍ക്ക് പ്രതീക്ഷയേകി സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ത്താന്‍ വന്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിനായി 10,000 കോടി രൂപ നീക്കിവെയ്ക്കുമെന്നാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം.
നവീകരണ പ്രക്രിയയിലൂടെ സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇതുവരെ 1.5 ലക്ഷം സ്റ്റാര്‍ട്ട് അപ്പുകളെ വാണിജ്യമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. വനിതകള്‍, എസ്ടി, എസ്ടി വിഭാഗങ്ങള്‍ എന്നിവരിലെ അഞ്ചുലക്ഷം പുതുസംരംഭകര്‍ക്കായി രണ്ടുകോടി രൂപ വരെ വായ്പ അനുവദിക്കും. അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അടുത്ത അഞ്ചുവര്‍ഷമാണ് പദ്ധതിയുടെ കാലാവധിയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
സ്റ്റാന്‍ഡപ് ഇന്ത്യയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാവും പദ്ധതി നടത്തുക. സംരംഭകത്വ പരിശീലനമടക്കം സര്‍ക്കാര്‍ നല്‍കും. നൈപുണ്യ വികസനത്തിന് അഞ്ച് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങും.
രാജ്യത്തെ ചെരുപ്പ് നിര്‍മാണ മേഖലയുടെ പുനരുദ്ധാരണത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഉല്‍പാദനവും ഗുണനിലവാരവും വര്‍ധിപ്പിക്കുന്നതിനും വിപണിയില്‍ പിടിച്ചു നിര്‍ത്തുന്നതിനുമായി ചെരുപ്പ് നിര്‍മാണ ലെതര്‍ മേഖലയില്‍ പ്രത്യേക നയം കൊണ്ടുവരും.
ലെതറല്ലാത്ത തരം ചെരുപ്പുകളുടെ രൂപകല്‍പ്പന മെച്ചപ്പെടുത്തുന്നതിനും പുതിയ മെഷീനുകള്‍ കൊണ്ടുവരുന്നതിനും ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുമായും പദ്ധതി ആവിഷ്‌കരിക്കും. 22 ലക്ഷം പേര്‍ക്ക് ഇതിലൂടെ തൊഴിലവസരങ്ങളും ഇതിന്റെ ഗുണവും ലഭിക്കുമെന്നും ധനമന്ത്രി അവകാശപ്പെട്ടു.