കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി ഉയര്‍ത്തി
- കാര്‍ഡ് പരിധി അഞ്ച് ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്
- മേഖലയ്ക്കുള്ള വായ്പ കൂടുതല്‍ അനായാസമാക്കുക ലക്ഷ്യം
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി ഉയര്‍ത്തി. കാര്‍ഷിക മേഖലയ്ക്കുള്ള വായ്പ എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
കാര്‍ഷിക മേഖലയ്ക്ക് കരുതല്‍ നല്‍കിയ ബജറ്റാണ് ഇത്തവണത്തേത്ത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഹ്രസ്വകാല വായ്പ മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇത് 7.7 കോടി കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ക്ക് ഗുണം ചെയ്യും.
പ്രധാനമന്ത്രി കൃഷി യോജന വഴി അഗ്രി ഡിസ്ട്രിക്റ്റ് പ്രോഗ്രാം അവതരിപ്പിക്കാനും തീരുമാനമുണ്ട്. ഭക്ഷ്യ എണ്ണകളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നാഷണല്‍ മിഷന്‍ ഫോര്‍ എഡിബില്‍ ഓയില്‍സീല്‍ഡ് ആരംഭിക്കും. രാജ്യത്തിന്റെ ആവശ്യം നിറവേറ്റുന്നതിന് വേണ്ടത്ര കൃഷി ചെയ്യാനുള്ള കഴിവ് നമ്മുടെ കര്‍ഷകര്‍ക്കുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.