ടൂറിസം സാധ്യത വളര്‍ത്തും; കൂടുതല്‍ മെഡിക്കല്‍ കോളേജുകളും സ്ഥാപിക്കും

  • ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല
  • ഇവി ഇക്കോസിസ്റ്റം വിപുലീകരിക്കും

Update: 2024-02-01 07:05 GMT

രാജ്യത്ത് വിനോദ സഞ്ചാരത്തിന് വലിയ അവസരങ്ങളാണുള്ളതെന്ന് ഇടക്കാല ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഐക്കണിക് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനം സര്‍ക്കാര്‍ ഏറ്റെടുക്കും. കൂടാതെ ഈ രംഗത്ത് സ്വകാര്യമേഖക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്ത് കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുമെന്നും ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും ആയുഷ്മാന്‍ ഭാരതില്‍ ഉള്‍പ്പെടുത്തി ഇന്‍ഷുറന്‍സ് ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ചാര്‍ജിംഗ് ഇന്‍ഫ്രായെ പിന്തുണയ്ക്കുന്നതിനായി ഇവി ഇക്കോസിസ്റ്റം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. അതിനാല്‍ പൊതു ഗതാഗതസംവിധാനത്തില്‍ ഇ-ബസുകള്‍ പ്രോത്സാഹിപ്പിക്കണം.

രാജ്യത്തിന്റെ ഇന്നത്തെ സാമ്പത്തിക ശക്തി ഇന്ത്യയെ ബിസിനസ്സിനും കോണ്‍ഫറന്‍സ് ടൂറിസത്തിനും ആകര്‍ഷകമായ സ്ഥലമാക്കി മാറ്റിയിട്ടുണ്ട്.

ബയോ-ഡീഗ്രേഡബിള്‍ ഉല്‍പ്പാദനത്തിന് പരിസ്ഥിതി സൗഹൃദ ബദലുകള്‍ നല്‍കുന്നതിന് ബയോ മാനുഫാക്ചറിംഗ് & ബയോ ഫൗണ്ടറി പദ്ധതി ആരംഭിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഇടക്കാല ബജറ്റില്‍ ക്ഷീര കര്‍ഷകര്‍ക്ക് കൂടുതല്‍ പദ്ധതികളും പുതിയ റെയില്‍ വേ ഇടനാഴികളും പ്രഖ്യാപിക്കപ്പെട്ടു.

ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല. ഇത് ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന വിഭാഗമായിരുന്നു.

Tags:    

Similar News