നികുതി പിരിവ് മൂന്നിരട്ടി വര്‍ധിച്ചു, ഫയല്‍ ചെയ്യുന്നവരുടെ എണ്ണം 2.4 ഇരട്ടിയായി

  • നികുതിദായകരുടെ സംഭാവനകള്‍ രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി വിവേകപൂര്‍വ്വം ഉപയോഗിച്ചിട്ടുണ്ട്.
  • റീട്ടെയില്‍ ബിസനസുകാര്‍ക്കുള്ള അനുമാന നികുതി പരിധി രണ്ട് കോടി രൂപയില്‍ നിന്നും മൂന്ന് കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
  • റിട്ടേണുകളുടെ ശരാശരി പ്രോസസ്സിംഗ് സമയം 2013-14 ലെ 93 ദിവസത്തില്‍ നിന്ന് ഈ വര്‍ഷം വെറും പത്ത് ദിവസമായി കുറയ്ക്കുകയും അതുവഴി റീഫണ്ട് വേഗത്തിലാക്കുകയും ചെയ്തുവെന്നും സീതാരാമന്‍ പറഞ്ഞു.

Update: 2024-02-02 11:28 GMT

കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തെ പ്രത്യക്ഷ നികുതി പിരിവ് മൂന്നിരട്ടിയിലധികമായതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണം 2.4 ഇരട്ടിയായതായും ധനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്നലെ ബജറ്റ് അവതരണ വേളയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നികുതിദായകരുടെ സംഭാവനകള്‍ രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി വിവേകപൂര്‍വ്വം ഉപയോഗിച്ചിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് പുറത്തിറക്കിയ റിപ്പോർട്ടിൽ 2022-23 സാമ്പത്തിക വർഷത്തിൽ, മൊത്ത പ്രത്യക്ഷ നികുതി പിരിവ് 19,72,248 കോടി രൂപയായി പറഞ്ഞിരുന്നു. ഇത് 2013-14 ൽ രേഖപ്പെടുത്തിയ 7,21,604 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 173.31 ശതമാനത്തിലധികം ഉയർന്നു. നേരിട്ടുള്ള നികുതികൾ വ്യക്തിഗത ആദായനികുതിയും കോർപ്പറേറ്റ് നികുതിയും ഉൾക്കൊള്ളുന്നു.

അതോടൊപ്പം, 2022-23 സാമ്പത്തിക വർഷത്തിൽ സമർപ്പിച്ച ആദായനികുതി റിട്ടേണുകളുടെ (ഐടിആർ) എണ്ണം 7.78 കോടിയാണ്, ഇത് 2013-14 സാമ്പത്തിക വർഷത്തിൽ സമർപ്പിച്ച മൊത്തം 3.80 കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ 104.91 ശതമാനം വർധനവാണ്,   

പുതിയ നികുതി വ്യവസ്ഥയ്ക്കു കീഴില്‍ നികുതി നിരക്കുകള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ടെന്നും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2.2 ലക്ഷം രൂപ മുതല്‍ ഏഴ് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി ബാധ്യതയില്ല. റീട്ടെയില്‍ ബിസനസുകാര്‍ക്കുള്ള അനുമാന നികുതി പരിധി രണ്ട് കോടി രൂപയില്‍ നിന്നും മൂന്ന് കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. റീട്ടെയില്‍ ബിസനസുകാര്‍ക്കുള്ള അനുമാന നികുതി (പെര്‍സംപ്റ്റീവ്) രണ്ട് കോടി രൂപയില്‍ നിന്നും മൂന്ന് കോടി രൂപയായി ഉയര്‍ത്തി. പ്രൊഫഷണല്‍സിന്റേത് 50 ലക്ഷം രൂപയില്‍ നിന്നും 75 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. അതിനൊപ്പം നിലവിലുള്ള ആഭ്യന്തര കോര്‍പറേറ്റ് കമ്പനികളുടെ നികുതി നിരക്ക് 30 ശതമാനത്തില്‍ നിന്നും 22 ശതമാനത്തിലേക്ക് കുറച്ചു. പുതിയ മാനുഫാക്ച്ചറിംഗ് കമ്പനികള്‍ക്ക് 15 ശതമാനമായും കുറച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി നികുതിദായകര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലാണ് സര്‍ക്കാര്‍ ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു. 'ഫെയ്‌സ്ലെസ് അസസ്‌മെന്റും അപ്പീലും അവതരിപ്പിച്ചതോടെ കൂടുതല്‍ കാര്യക്ഷമതയും സുതാര്യതയും ഉത്തരവാദിത്തവും വന്നുവെന്നും അഭിപ്രായപ്പെട്ടു.

പുതുക്കിയ ആദായനികുതി റിട്ടേണുകള്‍ അവതരിപ്പിക്കല്‍, പുതിയ ഫോം 26 എഎസ്, നികുതി റിട്ടേണുകള്‍ മുന്‍കൂട്ടി സമര്‍പ്പിക്കല്‍ എന്നിവ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് ലളിതവും എളുപ്പവുമാക്കി, റിട്ടേണുകളുടെ ശരാശരി പ്രോസസ്സിംഗ് സമയം 2013-14 ലെ 93 ദിവസത്തില്‍ നിന്ന് ഈ വര്‍ഷം വെറും പത്ത് ദിവസമായി കുറയ്ക്കുകയും അതുവഴി റീഫണ്ട് വേഗത്തിലാക്കുകയും ചെയ്തുവെന്നും സീതാരാമന്‍ പറഞ്ഞു.

Tags:    

Similar News