എഫ്എംസിജി ബ്രാൻഡുകൾ ആർസിപിഎല്ലിന് കൈമാറി റിലയൻസ് റീട്ടെയിൽ

  • സ്നാക്റ്റാക്ക്, പ്യുരിക്, ഗ്ലിമ്മേർ, എൻസോ, ഗെറ്റ് റിയൽ എന്നിവ ഉൾപ്പെടുന്ന സ്വകാര്യ ബ്രാൻഡുകളാണ് ആർസിപിഎൽ-ലേക്ക് മാറ്റുന്നത്
  • റിലയൻസ് റീട്ടെയിൽ ആർസിപിഎല്ലിലേക്ക് 3900 കോടി രൂപ നിക്ഷേപിക്കും
;

Update: 2024-09-16 12:45 GMT
എഫ്എംസിജി ബ്രാൻഡുകൾ ആർസിപിഎല്ലിന് കൈമാറി റിലയൻസ് റീട്ടെയിൽ
  • whatsapp icon

ബിസിനസ് വിപുലീകരണം ത്വരിതപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി റിലയൻസ് റീട്ടെയിലിന്റെ എഫ്എംസിജി (FMCG ) ബ്രാൻഡുകൾ, പുതുതായി രൂപീകരിച്ച ആർസിപിഎല്ലിന് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

റിലയൻസ് ഇൻഡസ്ട്രീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ റിലയൻസ് റീറ്റെയ്ൽ വെഞ്ചേഴ്‌സ് (RCPL) റിലയൻസ് ഗ്രൂപ്പിന്റെ എല്ലാ റീട്ടെയിൽ ബിസിനസുകളുടെയും ഹോൾഡിംഗ് എന്റിറ്റിയാണ്.

സ്നാക്റ്റാക്ക്, പ്യുരിക്, ഗ്ലിമ്മേർ, എൻസോ, ഗെറ്റ് റിയൽ എന്നിവ ഉൾപ്പെടുന്ന സ്വകാര്യ ബ്രാൻഡുകളാണ് ആർസിപിഎൽ-ലേക്ക് മാറ്റുന്നത്. കൂടാതെ, ക്യാമ്പയ്ക്കായി നാല് മുതൽ അഞ്ച് വരെ എക്സ്‌ക്ലൂസീവ് ബോട്ടിലിംഗ് പ്ലാന്റുകൾ സ്ഥാപിക്കാനും ആർസിപിഎൽ പദ്ധതിയിടുന്നു. ഇതിനായി ബോട്ടിലിംഗ് ഉപകരണങ്ങൾ വാങ്ങി പങ്കാളികൾക്ക് ലീസ് ചെയ്യും. 

റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ്  3,900 കോടി രൂപ വരെ നിക്ഷേപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ നീക്കങ്ങൾ. ഈ മൂലധന നിക്ഷേപത്തിനായി    റിലയൻസ് റീറ്റെയ്ൽ വെഞ്ചേഴ്‌സ്  അടുത്തിടെ ബോർഡ് അംഗീകാരം നേടി.


Tags:    

Similar News