ബജറ്റ് വികസിത ഇന്ത്യയെ ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി

  • എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും നൂതനവുമായ ബജറ്റ്
  • വിക്ഷിത് ഭാരതിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്ന് ഉറപ്പ്
  • സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി കൊണ്ട് പ്രധാനമന്ത്രി

Update: 2024-02-02 09:19 GMT

ഇത്തവണത്തെ ബജറ്റ് 'വെറും ഇടക്കാല ബജറ്റ് മാത്രമല്ല, എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും നൂതനവുമായ ബജറ്റ്' എന്ന് പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഈ ബജറ്റ്, വികസിത ഇന്ത്യയുടെ എല്ലാ മേഖലകളെയും പ്രത്യേകിച്ച് യുവാക്കള്‍, ദരിദ്രര്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവരെ ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2047ഓടെ വിക്ഷിത് ഭാരതിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്ന ഉറപ്പാണ് ഈ ബജറ്റ് നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവ ഇന്ത്യയുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണ് ഈ ബജറ്റെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ബജറ്റില്‍ എടുത്ത രണ്ട് സുപ്രധാന തീരുമാനങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. ഗവേഷണത്തിനും നവീകരണത്തിനുമായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതി ഇളവുകളുടെ വിപുലീകരണവും അദ്ദേഹം ബജറ്റില്‍ എടുത്തുകാണിച്ചു.

ധനക്കമ്മി നിയന്ത്രണത്തിലാക്കിക്കൊണ്ട്, ഈ ബജറ്റില്‍ മൊത്തം ചെലവ് 11,11,111 കോടി രൂപയായി ചരിത്രപരമായ വര്‍ധിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയില്‍ 21-ാം നൂറ്റാണ്ടിലെ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം യുവാക്കള്‍ക്ക് ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്ദേ ഭാരത് സ്റ്റാന്‍ഡേര്‍ഡിന്റെ 40,000 ആധുനിക ബോഗികള്‍ നിര്‍മ്മിക്കുകയും അവ ജനറല്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ സ്ഥാപിക്കുകയും ചെയ്യുമെന്ന പ്രഖ്യാപനത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു. ഇത് രാജ്യത്തെ വിവിധ റെയില്‍വേ റൂട്ടുകളിലെ കോടിക്കണക്കിന് യാത്രക്കാരുടെ സുഖവും യാത്രാനുഭവവും വര്‍ദ്ധിപ്പിക്കും.

ദരിദ്രരുടെയും ഇടത്തരക്കാരുടെയും ക്ഷേമത്തിനായുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ഗ്രാമങ്ങളിലും നഗരങ്ങളിലും 4 കോടിയിലധികം വീടുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും 2 കോടി വീടുകള്‍ കൂടി നിര്‍മ്മിക്കാനുള്ള ലക്ഷ്യം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

'സ്ത്രീകള്‍ക്കിടയില്‍ 2 കോടി 'ലക്ഷപതികള്‍' ഉണ്ടാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇപ്പോള്‍, ഈ ലക്ഷ്യം 3 കോടി 'ലക്ഷപതികള്‍' ആക്കി ഉയര്‍ത്തി.

സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് യോജനയുടെ ദരിദ്രര്‍ക്കുള്ള ഗണ്യമായ സഹായത്തെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. അതിന്റെ ആനുകൂല്യങ്ങള്‍ അംഗന്‍വാടികള്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും വ്യാപിപ്പിച്ചു.

ഈ ബജറ്റില്‍ ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിച്ച് അവരെ ശാക്തീകരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പ്രധാനമന്ത്രി മോദി ഊന്നല്‍ നല്‍കി.

റൂഫ് ടോപ്പ് സോളാര്‍ കാമ്പെയ്നിലൂടെ ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ലഭിക്കുമെന്നും അധിക വൈദ്യുതി സര്‍ക്കാരിന് വിറ്റ് പ്രതിവര്‍ഷം 15,000 മുതല്‍ 18,000 രൂപ വരെ വരുമാനം നേടുമെന്നും അദ്ദേഹം പരാമര്‍ശിച്ചു.

Tags:    

Similar News