പ്രതിരോധ മേഖലയിലെ എംഎസ്എംഇ; വിപണി പ്രവേശനം സുഗമമാക്കാന്‍ എന്‍എസ്ഇ

  • മൂലധനം സമാഹരിക്കുന്നതിന് പ്രതിരോധ മേഖലയിലെ എംഎസ്എംഇകള്‍ക്ക് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം
  • ആവശ്യകതകള്‍ക്കനുസരിച്ച് എന്‍എസ്ഇ എംഎസ്എംഇകളെ സഹായിക്കും
;

Update: 2024-07-30 03:26 GMT
defense msmes, new avenue to find funds
  • whatsapp icon

പ്രതിരോധ മേഖലയിലെ എംഎസ്എംഇകളിലേക്ക് (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) മൂലധന വിപണി പ്രവേശനം സുഗമമാക്കുന്നതിന് പ്രതിരോധ മന്ത്രാലയവുമായി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) കരാര്‍ ഒപ്പിട്ടു.

എസ്എംഇ -- എന്‍എസ്ഇ എമര്‍ജ് എന്ന എന്‍എസ്ഇ പ്ലാറ്റ്‌ഫോം വഴി കാര്യക്ഷമമായും സുതാര്യമായും അവരുടെ വളര്‍ച്ചാ പദ്ധതിക്കായി ഉല്‍പ്പാദന മൂലധനം സമാഹരിക്കുന്നതിന് പ്രതിരോധ മേഖലയിലെ എംഎസ്എംഇകള്‍ക്ക് സൗകര്യമൊരുക്കുകയാണ് ധാരണാപത്രം (എംഒയു) ലക്ഷ്യമിടുന്നത്.

നിക്ഷേപകരില്‍ നിന്ന് ഇക്വിറ്റി മൂലധനം സമാഹരിക്കുന്നതിന് പ്ലാറ്റ്‌ഫോം പുതിയതും പ്രായോഗികവുമായ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു, എക്‌സ്‌ചേഞ്ച് പ്രസ്താവനയില്‍ പറഞ്ഞു.

ധാരണാപത്രം അഞ്ച് വര്‍ഷത്തേക്ക് പ്രാബല്യത്തില്‍ വരും, ഈ കാലയളവില്‍ ഡിഡിപിയും എന്‍എസ്ഇയും സെമിനാറുകള്‍, എംഎസ്എംഇ ക്യാമ്പുകള്‍, നോളജ് സെഷനുകള്‍, റോഡ് ഷോകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയിലൂടെ എന്‍എസ്ഇ എമര്‍ജ് പ്ലാറ്റ്‌ഫോമില്‍ ധനസമാഹരണത്തിനായി പ്രതിരോധ മന്ത്രാലയവുമായി ഏര്‍പ്പെട്ടിരിക്കുന്ന കോര്‍പ്പറേറ്റുകളെ നയിക്കാന്‍ വിപുലമായ ബോധവല്‍ക്കരണ ഡ്രൈവ് നടത്തും.

മര്‍ച്ചന്റ് ബാങ്കര്‍മാര്‍, രജിസ്ട്രാര്‍മാര്‍, ട്രാന്‍സ്ഫര്‍ ഏജന്റുമാര്‍, ഡിപ്പോസിറ്ററികള്‍ തുടങ്ങിയ ഇടനിലക്കാരുമായി ബന്ധപ്പെടുന്നതിനും മൂലധന വിപണികള്‍, മൂലധന സമാഹരണ സംവിധാനം, റെഗുലേറ്ററി കംപ്ലയിന്‍സ്, ആവശ്യകതകള്‍ എന്നിവ സംബന്ധിച്ച് എന്‍എസ്ഇ എംഎസ്എംഇകളെ സഹായിക്കും.

പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനയുടെ സാന്നിധ്യത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് പ്രൊഡക്ഷന്‍ (ഡിഡിപി) അഡീഷണല്‍ സെക്രട്ടറിയും എന്‍എസ്ഇ മാനേജിംഗ് ഡയറക്ടറുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

Tags:    

Similar News