ഇടക്കാല ബജറ്റിൽ ധനക്കമ്മി ജിഡിപിയുടെ 5.3 ശതമാനമാകുമെന്ന് ഇക്ര
- ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും.
- ഓഹരി വിറ്റഴിക്കലിലൂടെ ലഭിക്കുന്ന വരുമാനം 50,000 കോടി രൂപ
- 2024-ന്റെ തുടക്കത്തില്‍ കാപെക്സിന്റെ വേഗതയും പദ്ധതികളുടെ നടത്തിപ്പും മന്ദഗതിയിലായേക്കാം
ഡല്‍ഹി: 2024-25ലെ ഇടക്കാല ബജറ്റില്‍ സര്‍ക്കാര്‍ ധനക്കമ്മി ലക്ഷ്യം ജിഡിപിയുടെ 5.3 ശതമാനമായി നിജപ്പെടുത്തുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ റിപ്പോര്‍ട്ട്. ഓഹരി വിറ്റഴിക്കലിലൂടെ ലഭിക്കുന്ന വരുമാനം 50,000 കോടി രൂപയില്‍ താഴെയായി നിലനിര്‍ത്തുമെന്നും റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ പ്രതീക്ഷിക്കുന്നു.
മൊത്തം വരവും ചെലവും തമ്മിലുള്ള അന്തരം നികത്താന്‍ സര്‍ക്കാര്‍ കടമെടുക്കുന്നതിന്റെ സൂചനയായ ധനക്കമ്മി, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 6 ശതമാനമായി കണക്കാക്കപ്പെടുന്നു. മുന്‍ വര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഇത് 5.9 ശതമാനമായിരുന്നു..
പ്രത്യക്ഷ നികുതിയും കേന്ദ്ര ജിഎസ്ടിയും 2023-24 ലെ ബജറ്റ് എസ്റ്റിമേറ്റുകളേക്കാള്‍ യഥാക്രമം 1 ലക്ഷം കോടി രൂപയും 10,000 കോടി രൂപയും കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇക്രയുടെ ഇടക്കാല ബജറ്റ് 2024-25 പ്രതീക്ഷകള്‍' എ്ന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും.
കേന്ദ്രത്തിന്റെ കാപെക്സ് 10 ലക്ഷം കോടി രൂപയുടെ ബജറ്റ് സ്റ്റിമേറ്റിനെക്കാൾ 75,000 കോടി കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇക്ര പറഞ്ഞു. ഇത് വാർഷികാടിസ്ഥാത്തിൽ 26 ശതമാനം വളര്‍ച്ച കാണിക്കുന്നു.
കാപെക്സ് പ്രതിമാസം ശരാശരി 73,200 കോടി രൂപയാണ്. ബജറ്റ് ലക്ഷ്യമായ 10 ലക്ഷം കോടി കൈവരിക്കാന്‍ ആവശ്യമായ പ്രതിമാസ ശരാശരിയായ 83,400 കോടിയേക്കാള്‍ കുറവാണിത്.
പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള 2024-ന്റെ തുടക്കത്തില്‍ കാപെക്സിന്റെ വേഗതയും പദ്ധതികളുടെ നടത്തിപ്പും മന്ദഗതിയിലായേക്കാമെന്ന് ഇക്ര വിലയിരുത്തുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, സര്‍ക്കാര്‍ ഇതുവരെ 10,000 കോടി രൂപ ഇന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ (സിപിഎസ്ഇ) ഓഹരി വിറ്റഴിക്കലില്‍ നിന്ന് സമാഹരിച്ചിരുന്നു. എന്നാൽ, ഇത് മൊത്തം ഈ സാമ്പത്തിക വര്‍ഷം കണക്കാക്കിയ 51,000 കോടി രൂപയേക്കാള്‍ വളരെ താഴെയാണ്.
2023-24 ലെ ധനക്കമ്മി 17.9 ലക്ഷം കോടി രൂപയുടെ ബജറ്റ് എസ്റ്റിമേറ്റിനെ മറികടക്കില്ലെങ്കിലും ജിഡിപിയുടെ ശതമാനത്തില്‍ ഇത് 6 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബജറ്റ് കണക്കുകൂട്ടലുകളില്‍ കുറവായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
2025 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 5.3 ശതമാനം ധനക്കമ്മിയും 2024 സാമ്പത്തിക വര്‍ഷത്തില്‍ 6 ശതമാനവുമാണ് ഇക്ര കണക്കാക്കിയത്.