ചൈന പ്ലസ് വണ്‍ ഹബ്ബാകാന്‍ ഇന്ത്യ

  • നയത്തിന് കരുത്ത് പകരുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും
  • മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് കീഴില്‍ പിഎല്‍ഐ സ്‌കീം വിപൂലികരിക്കാനും സാധ്യത
  • ചൈനയുടെ എതിരാളികളില്ലാത്ത് വളര്‍ച്ചക്ക് തടയിടാനാണ് ചൈന പ്ലസ് വണ്‍ നയം കൊണ്ടുവന്നത്

Update: 2025-01-09 11:12 GMT

കേന്ദ്ര ബജറ്റില്‍ ചൈന പ്ലസ് വണ്‍ നയത്തിന് കരുത്ത് പകരുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് കീഴില്‍ പിഎല്‍ഐ സ്‌കീം വിപൂലികരിക്കുമെന്നാണ് വിലയിരുത്തല്‍.

എല്ലാ നിക്ഷേപവും ചൈനയിലേക്ക് കേന്ദ്രീകരിക്കുന്നു. ഏഷ്യയില്‍ എതിരാളികളില്ലാത്ത വിധം ചൈന ശക്തി പ്രാപിക്കുന്നു. ഈ അവസ്ഥയ്ക്ക് തടയിടാനാണ് വികസിത രാഷ്ട്രങ്ങള്‍'ചൈന + വണ്‍' എന്ന ആശയമുണ്ടാക്കിയത്. ചൈനയ്ക്കു പുറമെയുള്ള രാജ്യങ്ങളിലും നിക്ഷേപം നടത്തുക എന്നതാണ് ഈ പ്രയോഗത്തിന്റെ അര്‍ത്ഥം. ഈ സാഹചര്യം ഇന്ത്യയ്ക്ക് ഗുണകരമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

ചൈന് പ്ലസ് വണ്‍ നയം അവലംബിച്ച വികസിത രാജ്യങ്ങളുടെ നിക്ഷേപം ഇന്ത്യയില്‍ എത്തിക്കണം. അതിനായി മെയ്ക്ക് ഇന്‍ ഇന്ത്യ അടക്കമുള്ള പദ്ധതികളിലെ നിബന്ധനകള്‍ കൂടുതല്‍ സുതാര്യമാക്കണം. ഇത്തരം പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. വിദേശ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് ഇന്ത്യയുടെ ജി.ഡി.പി. ഏഴുശതമാനത്തിന് മുകളില്‍ നിലനിര്‍ത്താം. ഉല്‍പ്പാദന മേഖലയുടെ ജിഡിപി വിഹിതവും ഉയരും.

2030ഓടെ ജിഡിപിയുടെ 25 ശതമാനവും ഉല്‍പ്പാദന മേഖലയില്‍ നിന്നാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 2024ല്‍ 9.9 ശതമാനമാണ് ഉല്‍പ്പാദന മേഖലയുടെ ജിഡിപി വിഹിതം. ഇന്ത്യ 2013 ല്‍ ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിമാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. 2027-28 ല്‍ മൂന്നാം സ്ഥാനത്തെത്തുമെന്ന് തന്നെയാണ് ആഗോള സാമ്പത്തിക രംഗം വിലയിരുത്തുന്നത്. ഇതിന് കരുത്ത് പകരുന്ന പദ്ധതികളാവും ഈ ബജറ്റിലുണ്ടാവുകയെന്നും പ്രതീക്ഷിക്കുന്നു. 

Tags:    

Similar News