ബജറ്റ് നിര്‍ദ്ദേശങ്ങളുമായി സിഐഐ

  • ബിസിനസ് പരിഷ്‌കരണങ്ങള്‍ അനായാസമാക്കണം
  • നിയന്ത്രണ ചട്ടക്കൂടുകള്‍ ലളിതമാക്കേണ്ടതുണ്ട്
  • തര്‍ക്ക പരിഹാരങ്ങള്‍ക്ക് കോടതികളുടെ ശേഷി വര്‍ധിപ്പിക്കണം

Update: 2025-01-12 11:29 GMT

വരാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി, വ്യവസായ ബോഡി സിഐഐ 10 പോയിന്റ് അജണ്ട നിര്‍ദ്ദേശിച്ചു. ബിസിനസ് പരിഷ്‌കരണങ്ങള്‍ അനായാസമാക്കുന്നതിന് നിയന്ത്രണ ചട്ടക്കൂടുകള്‍ ലളിതമാക്കുക, സുതാര്യത മെച്ചപ്പെടുത്തുക തുടങ്ങിയവ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു.

'അടിയന്തിര നയ ഇടപെടലുകളില്‍', എല്ലാ നിയന്ത്രണ അനുമതികളും -- കേന്ദ്ര, സംസ്ഥാന, പ്രാദേശിക തലങ്ങള്‍ -- നിര്‍ബന്ധമായും ദേശീയ ഏകജാലക സംവിധാനത്തിലൂടെ മാത്രമേ നല്‍കാവൂ എന്ന് വ്യവസായ സ്ഥാപനം ശുപാര്‍ശ ചെയ്തു. കോടതികളുടെ ശേഷി വര്‍ധിപ്പിച്ച്, ബദല്‍ തര്‍ക്ക പരിഹാര (എഡിആര്‍) സംവിധാനത്തെ കൂടുതല്‍ ആശ്രയിക്കുന്നതിലൂടെ തര്‍ക്ക പരിഹാര പ്രക്രിയ ത്വരിതപ്പെടുത്താനും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടു.

ലാന്‍ഡ് ബാങ്കുകള്‍ കാര്യക്ഷമമാക്കുക, ഭൂമിയുടെ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുക, സംയോജിപ്പിക്കുക, തര്‍ക്കഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാനങ്ങള്‍ ഒരു ഓണ്‍ലൈന്‍ അതോറിറ്റി ആവിഷ്‌ക്കരിക്കുക എന്നിവയും വ്യവസായ ബോഡി ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ഭൂമി ഏറ്റെടുക്കലില്‍ വ്യവസായത്തെ സഹായിക്കുന്നതിന്, ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത് ഇന്ത്യ ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ് ബാങ്കാണ്. ഐഐഎല്‍ബിയെ കേന്ദ്ര ബജറ്റ് പിന്തുണയോടെ ദേശീയ തലത്തിലുള്ള ലാന്‍ഡ് ബാങ്കായി വികസിപ്പിക്കാന്‍ കഴിയുമെന്ന് നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

കോടതികളിലുടനീളമുള്ള കേസുകള്‍ കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും കുറയ്ക്കുന്നതിനുമായി രൂപീകരിച്ച ദേശീയ ജുഡീഷ്യല്‍ ഡാറ്റ ഗ്രിഡിന്റെ (എന്‍ജെഡിജി) വ്യാപ്തി വിപുലീകരിക്കേണ്ടതുണ്ടെന്ന് നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. തൊഴില്‍ നിയമങ്ങള്‍ വിപുലവും ബുദ്ധിമുട്ടുള്ളതുമായി തുടരുന്നുവെന്നും നാല് ലേബര്‍ കോഡുകള്‍ നടപ്പിലാക്കുന്നതിനായി കാത്തിരിക്കുകയാണെന്നും സിഐഐ പറഞ്ഞു. ശ്രം സുവിധ പോര്‍ട്ടലിന്റെ വ്യാപ്തി വിപുലീകരിക്കാനും കോണ്‍ഫെഡറേഷന്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News