ബജറ്റ് സമ്മേളനത്തിന് 31ന് തുടക്കം

  • കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും
  • ബാങ്കിംഗ് നിയന്ത്രണ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരും
;

Update: 2025-01-30 10:45 GMT
ബജറ്റ് സമ്മേളനത്തിന് 31ന്  തുടക്കം
  • whatsapp icon

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് 31ന് തുടക്കം. ബാങ്കിങ് മേഖലയിലെ അടക്കം സമ്പദ് വ്യവസ്ഥയ്ക്ക് നിര്‍ണായകമാവുന്ന സാമ്പത്തിക, നയ ബില്ലുകളും ചര്‍ച്ചയാവും.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. ബാങ്കിംഗ് നിയന്ത്രണ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരും. റെയില്‍വേ പ്രവര്‍ത്തനം, ദുരന്തനിവാരണം, എണ്ണ പര്യവേക്ഷണം തുടങ്ങി ഇന്ത്യയുടെ സാമ്പത്തിക ഘടനയെ രൂപപ്പെടുത്തുന്ന സുപ്രധാന വിഷയങ്ങളും ബില്ലുകളും സമ്മേളനത്തില്‍ ചര്‍ച്ചയാവും. ഫെബ്രുവരി 13നാണ് സമ്മേളനം അവസാനിക്കുക.

2025ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. 31ന് ഇരുസഭകളെയും രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യും. സെഷന്റെ രണ്ടാം ഭാഗം മാര്‍ച്ച് 10ന് ആരംഭിച്ച് ഏപ്രില്‍ നാലിന് അവസാനിക്കും.

31ന് രാഷ്ട്രപതിയുടെ പ്രസംഗം കഴിഞ്ഞ ഉടനെ രാജ്യസഭയുടെ പ്രത്യേക സിറ്റിംഗ് നടത്തും. ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെ തീയതികളില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. നിര്‍മ്മല സീതാരാമന്‍ ഇത്തവണ അവതരിപ്പിക്കുന്നത് അവരുടെ തുടര്‍ച്ചയായ എട്ടാമത്തെ കേന്ദ്ര ബജറ്റ് ആയിരിക്കും. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ധനമന്ത്രി എന്ന ബഹുമതിയും നിര്‍മ്മല സീതാരാമന് സ്വന്തമാകും.

Tags:    

Similar News