സ്വര്‍ണത്തിനിത് എന്ത് പറ്റി? ഇടിവോടെ ഫെബ്രുവരി
- സ്വര്‍ണ വില ഇടിയുകയും പലപ്പോഴും സ്ഥിരതയോടെ തുടരുകയും ചെയ്ത മാസമായിരുന്നു ഫെബ്രവരി.
- ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് രണ്ടാം തീയതി
- അന്താരാഷ്ട്ര വിലയില്‍ ചാഞ്ചാട്ടം
തുടര്‍ച്ചയായി മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണിവല. ഫെബ്രവരി അവസാനിക്കുമ്പോള്‍ 47000 തൊടാതെ പോയിരിക്കുകയാണ് സ്വര്‍ണം. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5760 രൂപയാണ്. പവന് 46080 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസം 27 നും വിലയില്‍ മാറ്റമില്ലായിരുന്നു.
ഫെബ്രുവരി 26 ന് ഗ്രാമിന് 10 രൂപ താഴ്ന്ന് വില 5760 രൂപയിലെത്തിയിരുന്നു. ഫെബ്രുവരി മാസത്തില്‍ സ്വര്‍ണ വില കയറിയും കൂടിയും നില്‍ക്കുകയാണ്. പവന് 46520 രൂപ എന്ന നിരക്കിലാണു ഫെബ്രുവരി മാസം ആരംഭിച്ചത്. രണ്ടാം തീയതി 46,640 രൂപയിലുമെത്തിയിരുന്നു. ഫെബ്രുവരിയില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന ഉയര്‍ന്ന നിരക്ക് രണ്ടാം തീയതിയിലെയാണ്. അതേസമയം ഫെബ്രുവരി 15ന് ഒരു പവന്‍ സ്വര്‍ണത്തിന് 45,520 രൂപയിലേക്ക് എത്തിയിരുന്നു. ഇതാണ് ഈ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടങ്ങള്‍ നേരിട്ട മാസമായിരുന്നു ഫെബ്രുവരി. മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണ വില ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് ഇടിയുകയും പലപ്പോഴും മാറ്റമില്ലാതെ തുടരുകയും ചെയ്തിരുന്നു. ഫെബ്രുവരി 24 ശനിയാഴ്ച ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5770 രൂപയായി. പവന് 46160 രൂപയിലുമെത്തി. എന്നാല്‍ ഫെബ്രുവരി 23 ന് വില സ്റ്റെഡിയായിരുന്നു. തൊട്ട് തലേദിവസം ഗ്രാമിന് 10 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1.66 ശതമാനം വര്‍ധനയോടെ 2,036.27 ലാണ് വ്യാപാരം നടത്തുന്നത്.
18 ഗ്രാം സ്വര്‍ണം ഗ്രാമിന് 4775 രൂപയാണ് ഇന്നത്തെ നിരക്ക്. വെള്ളി ഒരു ഗ്രാമിന് 75.70 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാമിന് 605.60 രൂപയും. ഈ മാസം 20,21 തീയതികളില്‍ വെള്ളിനിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.