എന്നും കുതിച്ചാലെങ്ങനെ? സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

  • പവന് 800 രൂപ കുറഞ്ഞു
  • സ്വര്‍ണം ഗ്രാമിന് 7200 രൂപ
  • പവന് 57600 രൂപ

Update: 2024-11-25 05:13 GMT

തുടര്‍ച്ചയായി സംസ്ഥാനത്ത് കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവില ഇന്ന് ഒന്ന് പിന്നോട്ടിറങ്ങി.  ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7200 രൂപയും പവന് 57600 രൂപയുമായി കുറഞ്ഞു. ശനിയാഴ്ച സ്വര്‍ണം ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വര്‍ധിച്ചിരുന്നു.

ആറ് ദിവസത്തിനിടെ പവന് 2900 രൂപ ഉയര്‍ന്ന ശേഷമാണ് ഒന്നു വിലകുറഞ്ഞത്.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വിലകുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 80 രൂപ കുറഞ്ഞ് 5940 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 98 രൂപ എന്ന നിലയിലാണ് വ്യാപാരം.

യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെയാണ് സ്വര്‍ണവില കുത്തനെ ഇടിഞ്ഞത്. പിന്നീട് ഉക്രൈന്‍ യുദ്ധം കൂടുതല്‍ രൂക്ഷമായതും യുഎസ് പ്രസിഡന്റ് ബൈഡന്‍ അതിനെ പിന്തുണച്ചതും സ്വര്‍ണത്തിന് തിളക്കം വീണ്ടെടുത്തു നല്‍കി. അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം ഏറുമ്പോള്‍ സുരക്ഷിത നിക്ഷേപമായി ജനം സ്വര്‍ണത്തെ തെരഞ്ഞെടുക്കുന്നു.

എന്നാല്‍ ഈ വിലക്കയറ്റം സാധാരണ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണ്. ട്രംപിനെയും യുദ്ധത്തെയും ആശ്രയിച്ച് ചാഞ്ചാടുകയാണ് സ്വര്‍ണ വിപണി. 

Tags:    

Similar News