എന്നും കുറയാനാകുമോ? സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്

  • പവന് ഇന്ന് വര്‍ധിച്ചത് 400 രൂപ
  • സ്വര്‍ണം ഗ്രാമിന് 7940 രൂപ
  • പവന്‍ 63520 രൂപ
;

Update: 2025-02-17 04:37 GMT
gold updation price hike 17 02 2025
  • whatsapp icon

വിലയിടിവിനുശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7940 രൂപയും പവന് 63520 രൂപയുമായി ഉയര്‍ന്നു. ഗ്രാമിന് 8000 രൂപയിലെത്താന്‍ അറുപത് രൂപയുടെ കുറവ് മാത്രമാണ് ഇനി ഉള്ളത്.

കഴിഞ്ഞ ദിവസം പവന് 800 രൂപ കുറഞ്ഞശേഷമാണ് ഇന്ന് പൊന്നിന്റെ വില വീണ്ടും കുതിച്ചത്. അന്താരാഷ്ട്ര പ്രവണതകള്‍ സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. കൂടാതെ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നയങ്ങള്‍ ഒരു വ്യാപാര യുദ്ധ സാധ്യത തള്ളിക്കളയുന്നില്ല. അതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറുന്നതും വില ഉയര്‍ത്താന്‍ കാരണമാണ്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധനവുണ്ടായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6535 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഈ വിഭാഗത്തില്‍ ഗ്രാമിന് 90 രൂപ കുറഞ്ഞിരുന്നു. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 107 രൂപയ്ക്കാണ് വ്യാപാരം തുടരുന്നത്. 

Tags:    

Similar News