പൊന്നിന് താല്‍ക്കാലിക മങ്ങല്‍; വിലകുതിക്കുമെന്ന് പ്രവചനം

  • പവന് കുറഞ്ഞത് 280 രൂപ
  • സ്വര്‍ണം ഗ്രാമിന് 8720 രൂപ
  • പവന് 69760 രൂപ
;

Update: 2025-04-15 05:01 GMT
Gold Prices See a Temporary Dip
  • whatsapp icon

സംസ്ഥാനത്ത് സ്വര്‍ണവില 70,000-ത്തിനു താഴേക്കിറങ്ങി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8720 രൂപയും പവന് 69760 രൂപയുമായി കുറഞ്ഞു. വിഷു ദിനമായ ഇന്നലെ പവന് 120 രൂപയും കുറഞ്ഞിരുന്നു.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7180 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവില ഇന്ന് ഗ്രാമിന് 107 രൂപയായി തുടരുന്നു.

എന്നാല്‍ ഭീമഗ്രൂപ്പ് ഡോ. ഗോവിന്ദന്‍ നയിക്കുന്ന അസോസിയോഷന്‍ വിഭാഗത്തില്‍ 18 കാരറ്റിന് 7225 രൂപയാണ്. വെള്ളിവില ഗ്രാമിന് 107 രൂപയായി തുടരുന്നു.

അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവിലയ്ക്ക് ഉണ്ടായ വിലവ്യത്യാസമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. 3246 ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയില്‍ നിന്ന് ഔണ്‍സിന് 3221 ഡോളറായി വിലകുറഞ്ഞു. ഇന്ന് രാവിലെ സ്വര്‍ണവില 3225 ഡോളറായിരുന്നു.

ലോകരാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം അധികമായി വാങ്ങി ശേഖരിക്കുന്നു.ഇത് വിപണിയെ സ്വാധീനിക്കും. കൂടാതെ ഫെഡ് നിരക്കും പ്രധാനഘടകമാകും. താരിഫ് യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതും നിക്ഷേപത്തിനായി നിക്ഷേപത്തിനായി സ്വര്‍ണത്തിനെ കൂടുതല്‍ ആശ്രയിക്കുന്നത് വര്‍ധിപ്പിക്കും.

അന്താരാഷ്ട്ര സ്വര്‍ണവില ഈ വര്‍ഷം കുതിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതിനാല്‍ ഇപ്പോള്‍ വിലയില്‍ ഉണ്ടായ ഈ മങ്ങല്‍ താല്‍ക്കാലികം മാത്രമാകാനാണ് സാധ്യത.

ഈ വര്‍ഷാവസാനത്തേക്ക് പൊന്നിന്റെ വില 3700 ഡോളര്‍ എത്താമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തുന്നത്. ഈ നിരക്ക് ഒരുപക്ഷേ പവന് ഒരു ലക്ഷം വരെ കടക്കാന്‍ കാരണമാകും. 

Tags:    

Similar News