സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർധന. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇന്ന് പവന് 63,920 രൂപയും, ഗ്രാമിന് 7,990 രൂപയുമാണ് വില. ഇന്നലെയും സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധനയുണ്ടായിരുന്നു. പവന് 360 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വില കൂടിയത്. പവന് 63,840 രൂപയും, ഗ്രാമിന് 7,980 രൂപയുമായിരുന്നു ഇന്നലത്തെ വില.
18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 5 രൂപ കൂടി 6585 രൂപയായി. വെള്ളി വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് ഒരു രൂപ കൂടി 107 രൂപയിലാണ് വ്യാപാരം.