വീണ്ടും കുതിപ്പിന്റെ സൂചന നല്‍കി സ്വർണ വില. ഇന്ന് പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 63,840 രൂപയും, ഗ്രാമിന് 7,980 രൂപയുമായി ഉയർന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2916 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇതാണ് കേരളത്തില്‍ ഇന്ന് വില ഉയരാൻ കാരണം.
ഇന്നലെ സംസ്ഥാനത്ത് സ്വർണ വില 560 രൂപ കുറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കിടെ ഏകദേശം മൂവായിരത്തോളം രൂപ വര്‍ധിച്ച ശേഷമാണ് ഇന്നലെ ഇടിവ് രേഖപ്പെടുത്തിയത്. പവന് 63,520 രൂപയും, ഗ്രാമിന് 7,940 രൂപയുമായിരുന്നു ഇന്നലത്തെ വില. ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തിയതാണ് ഇന്നലെ സ്വർണ്ണത്തിന്റെ വില താഴാൻ കാരണമയത്.
അതേസമയം 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപ കൂടി 6580 രൂപയായി. എന്നാല്‍ വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 രൂപയായി തുടരുന്നു.