സ്വര്‍ണം: അടിസ്ഥാന ഇറക്കുമതി വില ഉയര്‍ത്തി

  • സ്വര്‍ണത്തിന്റെ അടിസ്ഥാന വില 10 ഗ്രാമിന് 938 യുഎസ് ഡോളറായി
  • 10 ഗ്രാമിന് 41 ഡോളര്‍ ആണ് കൂട്ടിയത്
  • സ്വര്‍ണത്തിനും വെള്ളിക്കും തീരുവ ചുമത്തുന്നത് അടിസ്ഥാന ഇറക്കുമതി വില പരിഗണിച്ചാണ്

Update: 2025-02-17 11:45 GMT

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി വില ഉയര്‍ത്തി ഇന്ത്യ. സ്വര്‍ണത്തിന്റെ അടിസ്ഥാന വില 10 ഗ്രാമിന് 938 യുഎസ് ഡോളറായി. സ്വര്‍ണത്തിനും വെള്ളിക്കും തീരുവ ചുമത്തുന്നത് അടിസ്ഥാന ഇറക്കുമതി വില പരിഗണിച്ചാണ്. ഇതിലാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധന പ്രഖ്യാപിച്ചത്.

10 ഗ്രാമിന് 41 ഡോളര്‍ ആണ് കൂട്ടിയത്. ഇതോടെ സ്വര്‍ണത്തിന്റെ അടിസ്ഥാന വില 10 ഗ്രാമിന് 938 യുഎസ് ഡോളറായി.

വെള്ളിയുടെ ഇറക്കുമതി തീരുവ ചുമത്തുന്നതിനുള്ള അടിസ്ഥാന വില കിലോഗ്രാമിന് 42 യുഎസ് ഡോളര്‍ വീതവും വര്‍ധിപ്പിച്ചു. സമീപകാലത്ത് സ്വര്‍ണത്തിന്റെ ചുവടുപിടിച്ച് വെള്ളിയുടെ വിപണി വിലയിലും വര്‍ധന രേഖപ്പെടുത്തിയിരുന്നു.ആഭ്യന്തര വിപണിയില്‍ ചില്ലറ വില്‍പ്പന വിലയും വര്‍ധിക്കുമെന്നാണ് കരുതുന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുതിച്ചുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. ഇറക്കുമതി തീരുവയിലൂടെ ലഭിക്കുന്ന വരുമാനം ഉയര്‍ത്താനും ഇറക്കുമതി സംവിധാനം കൂടുതല്‍ സുതാര്യമാകുന്നതിനുമാണ് നടപടി.

അതേസമയം, സാമ്പത്തിക വളര്‍ച്ച, വിപണിയിലെ അനിശ്ചിതാവസ്ഥ, പണപ്പെരുപ്പം, പലിശനിരക്ക്, യുഎസ് ഡോളറിന്റെ നില തുടങ്ങിയ വിവിധ ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആഗോള വ്യാപാര യുദ്ധ സാധ്യതകള്‍ സ്വര്‍ണത്തെ സംബന്ധിച്ച് അനുകൂല ഘടകമാണ്.പണപ്പെരുപ്പം കുറയുന്നതും സ്വര്‍ണത്തിനു ഗുണകരമാകാം. 

Tags:    

Similar News