കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തത; മാറ്റമില്ലാതെ സ്വര്‍ണവില

  • സ്വര്‍ണം ഗ്രാമിന് 8510 രൂപ
  • പവന്‍ 68080 രൂപ
;

Update: 2025-04-02 05:04 GMT
gold updation price constant 02 04 25
  • whatsapp icon

സംസ്ഥാനത്ത് സ്വര്‍ണവിപണിയില്‍ കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തത. സര്‍വകാല റെക്കോര്‍ഡില്‍ നിന്ന് റെക്കോര്‍ഡിലേക്ക് കുതിച്ചിരുന്ന സ്വര്‍ണവിലക്ക് ഇന്ന് മാറ്റമില്ല. യുഎസ് പ്രസിഡന്റിന്റെ തീരുവ പ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുകയാണ് വിപണി. 

സ്വര്‍ണം ഗ്രാമിന് 8510 രൂപയും പവന് 68080 രൂപയുമായി തുടരുന്നു.

ഏറ്റവും കുറഞ്ഞ പണികൂലിയും ജിഎസ് ടിയും കണക്കാക്കിയാല്‍പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ സംസ്ഥാനത്ത് 73,600-ല്‍ അധികം രൂപ നല്‍കേണ്ടി വരും. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം കൂടുതലായി വാങ്ങുന്നവരുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുന്ന കുതിപ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ഇനി നാളെ പകരച്ചുങ്ക പ്രഖ്യാപനത്തിനുശേഷമാകും വിപണിയില്‍ കാര്യമായ മാറ്റം സംഭവിക്കുക.

അന്താരാഷ്ട്ര മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം ദൃശ്യമായി. ചൊവ്വാഴ്ച സ്വര്‍ണ ഔണ്‍സിന് 3115.50 ഡോളറിനാണ് ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ 3099 ഡോളറിലേക്ക് കുറഞ്ഞ ശേഷം പിന്നീട് 3133 ഡോളറിലേക്ക് വര്‍ധിച്ചു.

ട്രംപിന്റെ പ്രഖ്യാപനത്തിനു പുറമേ സാമ്പത്തിക മാന്ദ്യ ലക്ഷണങ്ങളും യുദ്ധവും കറന്‍സികളുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണത്തിന് കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റുകയാണ്.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 6980 രൂപ നിരക്കിലാണ് വ്യാപാരം മുന്നേറുന്നത്. വെള്ളിവിലയും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 112 രൂപയാണ് ഇന്നത്തെ വിപണിവില.

Tags:    

Similar News