
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ച് 8235 രൂപയായി. പവന് 320 രൂപ വർധിച്ച് 65,880 രൂപയായി. പവന് ആയിരം കുറഞ്ഞ ശേഷം ഇന്നലെ മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഇന്നലെ പവന് 80 രൂപ വർദ്ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ പവന് 400 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.
18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 35 രൂപ ഉയർന്ന് 6755 രൂപയ്ക്കാണ് വ്യാപാരം. അതേസമയം വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 109 രൂപ നിരക്കിലാണ് വ്യാപാരം. ഏപ്രിലോടെ വിവാഹ സീസൺ ആരംഭിക്കുന്നതിനാൽ സ്വർണവിലയിലെ ചാഞ്ചാട്ടങ്ങളെ ആശങ്കയോടെയാണ് ആഭരണ പ്രേമികൾ കാണുന്നത്.