സ്വര്‍ണവില താഴോട്ട്; കുറഞ്ഞത് പവന് 320 രൂപ

  • സ്വര്‍ണം ഗ്രാമിന് 8270 രൂപ
  • പവന്‍ 66160 രൂപ
  • വെള്ളി 110 രൂപ
;

Update: 2025-03-21 04:40 GMT

സര്‍വകാല റെക്കോര്‍ഡുകള്‍ പലതവണ തിരുത്തിയ ശേഷം ഇന്ന് പൊന്നുവില താഴേക്കിറങ്ങി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8270 രൂപയും പവന് 66160 ര ൂപയുമായി കുറഞ്ഞു. എന്നാല്‍ പവന് വില ഇപ്പോഴും 66000-ത്തിന് മുകളില്‍ തന്നെയാണ്.

സ്വര്‍ണത്തിന്റെ അന്താരാഷ്ട്രവില ഔണ്‍സിന് 3055 ഡോളര്‍ വരെ എത്തിയിരുന്നു. തുടര്‍ന്നുണ്ടായ ലാഭമെടുക്കലില്‍ വില 3042 ലേക്ക് താഴ്ന്നു. ഡോളര്‍ സൂചികയിലും ഇന്നലെ ഉയര്‍ച്ച ഉണ്ടായി. അന്താരാഷ്ട്ര ചലനങ്ങള്‍ സംസ്ഥാനത്തും വിലയില്‍ പ്രതിഫലിച്ചു.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6785 രൂപയിലാണ് ഇന്ന് വ്യാപാരം മുന്നേറുന്നത്. സംസ്ഥാനത്ത് വെള്ളിവിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 110 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.

സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്നലെ രേഖപ്പെടുത്തിയ പവന് 66480 രൂപയാണ് നിലവിലെ റെക്കോര്‍ഡ്. 

Tags:    

Similar News