സ്വര്‍ണക്കുതിപ്പ് തുടരുന്നു; ഇന്നും പവന് 320 രൂപ വര്‍ധിച്ചു
- സ്വര്‍ണം ഗ്രാമിന് 8290 രൂപ
- പവന് 66320 രൂപ
- വെള്ളിഗ്രാമിന് 111 രൂപ
;
സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. ഇന്നും ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8290 രൂപയും പവന് 66320 രൂപയുമായി ഉയര്‍ന്നു. ഇന്ന് പുതിയ സര്‍വകാലറെക്കോര്‍ഡിലാണ് പൊന്നിന്റെ വില.
ഇസ്രയേലിന്റെ ഗാസ ആക്രണണത്തെത്തുടര്‍ന്നാണ് സ്വര്‍ണവിലക്ക് തീപിടിച്ചത്. ഇന്നലെ ഔണ്‍സിന് 3035 ഡോളറിലെത്തിയ സ്വര്‍ണവില ഇന്ന് രാവില 3029 ഡോളറിലേക്ക് കുറഞ്ഞിട്ടുണ്ട്. ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതാവസ്ഥ നിനില്‍ക്കുന്നതിനാല്‍ വില വര്‍ധനവ് തുടരും എന്നാണ് വിപണി നല്‍കുന്ന സൂചന.
ജനുവരി 22നാണ് സ്വര്‍ണവില അറുപതിനായിരം എന്ന നാഴികക്കല്ല് കടന്നത്. മാര്‍ച്ച് 19 ആയപ്പോള്‍ പൊന്നുവില 66320-ല്‍ എത്തി.
18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 6810 രൂപയ്ക്കാണ് ഇന്ന് വ്യാപാരം. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 111 രൂപയാണ് വിപണിയില്‍ ഇന്നത്തെ നിരക്ക്.
24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 91 ലക്ഷം രൂപ കടന്നിട്ടുണ്ട്.
ഇസ്രയേല്‍,ഗാസ ആക്രമിച്ച ശേഷം സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. രാജ്യാന്തരതലത്തില്‍ സ്വര്‍ണവിലയുടെ അടുത്ത ലക്ഷ്യം 3100 ഡോളറാണ്.
ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഇന്ന് വാങ്ങണമെങ്കില്‍ 72000 രൂപയോളം നല്‍കേണ്ടിവരും.