ആശ്വാസത്തിന് ആയുസുണ്ടായില്ല; സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
- പവന് 320 രൂപ വര്‍ധിച്ചു
- സ്വര്‍ണം ഗ്രാമിന് 8040 രൂപ
- പവന്‍ 64320 രൂപ
;
ആശ്വാസത്തിന് അധിക ആയുസ് ഉണ്ടായില്ല. കുറഞ്ഞ സ്വര്‍ണവില ഇന്ന് കുതിച്ചു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചു. ഗ്രാമിന് വില വീണ്ടും 8000-രൂപ കടന്നു. ഇന്ന് ഗ്രാമിന് 8040 രൂപയും പവന് 64320 രൂപയുമായി ഉയര്‍ന്നു.
ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ എസ് അബ്ദുള്‍ നാസര്‍ വിഭാഗത്തിന്റെ കണക്കനുസരിച്ചുള്ള ഷോപ്പുകളിലാണ് ഈ നിരക്ക്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6615 ആയി ഉയര്‍ന്നു. 30 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന നിരക്കിലാണ് വ്യാപാരം.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനായ വിഭാഗത്തിനു കീഴിലുള്ള ഷോറൂമുകളില്‍ ഇന്ന് വില വ്യത്യാസമില്ല. ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ ഇരുവിഭാഗവും ഒരേ വിലയാണ് ഇന്ന് പിന്തുടരുന്നത്.