ആശ്വാസം; സ്വര്‍ണവില വീണ്ടും കുറഞ്ഞു
- പവന് കുറഞ്ഞത് 320 രൂപ
- സ്വര്‍ണം ഗ്രാമിന് 8010 രൂപ
- പവന്‍ 64080 രൂപ
ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. സ്വര്‍ണവില ഗ്രാമിന് 8010 രൂപയും പവന് 64080 രൂപയുമായി കുറഞ്ഞു. രണ്ടു ദിവസം കൊണ്ട് സംസ്ഥാനത്ത് 520 രൂപയാണ് പൊന്നിന് കുറഞ്ഞത്.
ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍ പോലും ഒരു പവന്‍ ആഭരണത്തിന് ഇപ്പോള്‍ 69000 രൂപയോളം വിലവരും.
18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6590 രൂപയായി കൂറഞ്ഞു. അതേസമയം വെള്ളിവിലയില്‍ മാറ്റമൊന്നുമില്ല. ഗ്രാമിന് 105 രൂപ നിരക്കിലാണ് വ്യാപാരം മുന്നേറുന്നത്.
അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവില കുറഞ്ഞത് സംസ്ഥാനത്തും പ്രതിഫലിച്ചു. ഇന്ന് രാവിലെ സ്വര്‍ണം ഔണ്‍സിന് 2918 ഡോളറായിരുന്നു വില. ലാഭമെടുക്കുന്നവരുടെ സമ്മര്‍ദ്ദമാണ് വിലയിലെ ചാഞ്ചാട്ടത്തിന് കാരണമായത്.
ഡോളറിന്റെ മൂല്യവും സ്വര്‍ണവിപണിയെ ബാധിക്കുന്നുണ്ട്.