സ്വര്‍ണവില വീണ്ടും താഴോട്ട്; ഇന്ന് കുറഞ്ഞത് പവന് 240 രൂപ

  • സ്വര്‍ണം ഗ്രാമിന് 8185 രൂപ
  • പവന്‍ 65480 രൂപ
;

Update: 2025-03-25 05:37 GMT
സ്വര്‍ണവില വീണ്ടും താഴോട്ട്;  ഇന്ന് കുറഞ്ഞത് പവന് 240 രൂപ
  • whatsapp icon

സംസ്ഥാനത്ത് ഇന്നും സ്വര്‍ണത്തിന് വിലകുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 8185 രൂപയും പവന് 65480 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇന്നലെ പവന് 65720 രൂപയായിരുന്നു നിരക്ക്. വില തുടര്‍ച്ചയായി കുറഞ്ഞുവരികയാണെങ്കിലും അത് 65000-ത്തിന് താഴേക്ക് ഇറങ്ങിയിട്ടില്ല. അഞ്ചുദിവസത്തിനിടെ സ്വര്‍ണത്തിന് കുറഞ്ഞത് 1000 രൂപയാണ്. പൊന്ന് ബള്‍ക്കായി വാങ്ങുന്നവര്‍ക്ക് ഇത് അവസരം നല്‍കുന്നു.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 6725 രൂപയായി. വെള്ളിവിലയില്‍ വ്യത്യാസമില്ല. ഗ്രാമിന് 108 രൂപയിലാണ്് വ്യാപാരം മുന്നേറുന്നത്.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 3012ലാണ് ക്ലോസ് ചെയ്തിരുന്നത്. ഇന്നു രാവിലെ 3008 ലേക്ക് കുറയുകയും പിന്നീട് 3016ലേക്ക് കയറുകയും ചെയ്തു.

രൂപ കൂടുതല്‍ ശക്തിപ്രാപിക്കുന്നതും സ്വര്‍ണവില കുറയാന്‍ കാരണമാണ്. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം വന്‍തോതില്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ വില കുറയുമ്പോള്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്നതാകും ഗുണം ചെയ്യുക.

ട്രംപിന്റെ താരിഫ് യുദ്ധത്തിലെ അടുത്ത കണക്ക് പുറത്തുവരുന്ന ഏപ്രില്‍ രണ്ടായിരിക്കും സ്വര്‍ണത്തിനെ വലിയരീതിയില്‍ സ്വാധീനിക്കുന്ന പ്രധാന ഘടകം. 

Tags:    

Similar News