കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില: ഇന്നു കൂടിയത് 160 രൂപ

Update: 2025-03-20 04:58 GMT

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർദ്ധന. തുടർച്ചയായ മൂന്നാം ദിനവും റെക്കോർഡ് വിലയിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഇന്ന് 160 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഇതോടെ പവൻ്റെ വില 66,480 എന്ന സർവ്വകാല റെക്കോർഡിലേക്കെത്തി. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. 8310 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധനയുണ്ട്.  ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 6825 രൂപയ്ക്കാണ് വ്യാപാരം.

ഇന്നലെ സംസ്ഥാനത്ത് പവന് 320 രൂപയും, ഗ്രാമിന് 40 രൂപയും വർധിച്ചിരുന്നു. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 66,320 രൂപയും, ഗ്രാമിന് 8,290 രൂപയുമായിരുന്നു നിരക്ക്.

വെള്ളി വില 

 സംസ്ഥാനത്തെ വെള്ളി വിലയും ഇന്ന് കൂടിയിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ കൂടി 112 രൂപ എന്ന നിലയിലാണ് വ്യാപാരം.

Tags:    

Similar News