സ്വർണവില 67,000ലേക്ക്‌; 5 ദിവസത്തിനിടെ 1,400 രൂപയുടെ വർദ്ധന

Update: 2025-03-29 05:21 GMT
സ്വർണവില 67,000ലേക്ക്‌; 5 ദിവസത്തിനിടെ 1,400 രൂപയുടെ വർദ്ധന
  • whatsapp icon

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് ​ഗ്രാമിന് 20 രൂപ വർധിച്ച് 8360 രൂപയായി. പവന് 160 രൂപ വർധിച്ച് 66,880 രൂപയായി. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണിത്. ഇതിന്‌ മുൻപ് ഇന്നലെ രേഖപ്പെടുത്തിയ 66,720 രൂപ എന്നതായിരുന്നു ഏറ്റവും ഉയർന്ന നിരക്ക്.

ഇന്നലെയും കേരളത്തിലെ സ്വർണ്ണ വില വർധിച്ചിരുന്നു. പവന് 840 രൂപയും, ഗ്രാമിന് 110 രൂപയുമായിരുന്നു കൂടിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ സ്വർണവിലയിൽ 1400 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഏപ്രിലോടെ വിവാഹ സീസൺ തുടങ്ങുന്നതിനാൽ സ്വർണവിലയിലെ ഈ കുതിപ്പ് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാർ ഇറക്കുമതിക്ക് പുതിയ തീരുവ ചുമത്തിയതാണ് സ്വർണ വില ഉയരാൻ കാരണമായത്.

18 കാരറ്റ് സ്വർണ വിലയും ഇന്ന് സർവ്വകാല ഉയരത്തിലെത്തി. ഗ്രാമിന് 15 രൂപ വർധിച്ച് 6855 രൂപയായി. പവന് 120 രൂപ വർധിച്ച് 54,840 രൂപയിൽ എത്തി. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല ഗ്രാമിന് 112 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

Tags:    

Similar News