പലവിലയില്‍ പൊന്ന് മുന്നോട്ട്; ഇന്ന് വര്‍ധിച്ചത് 80 രൂപ

  • സ്വര്‍ണം ഗ്രാമിന് 8060 രൂപ
  • പവന്‍ 64480 രൂപ
;

Update: 2025-03-06 05:03 GMT

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും മുന്നോട്ട്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8060 രൂപയും പവന് 64480 രൂപയുമായി ഉയര്‍ന്നു. ഇന്ന് നേരിയ വര്‍ധന മാത്രമാണ് ഉണ്ടായതെങ്കിലും കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ അങ്ങനെ ആയിരുന്നില്ല. പൊന്നിന്റെ സ്വര്‍വകാല റെക്കോര്‍ഡ് വിലക്കൊപ്പമെത്താന്‍ ഇനി 120 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്. കഴിഞ്ഞ മൂന്നു ദിവസത്തിനകം 1040 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്.

ഫെബ്രുവരി 25 ന് കുറിച്ച പവന് 64600 എന്ന വിലയാണ് സര്‍വകാല റെക്കോര്‍ഡ്. പൊന്നിന്റെ മുന്നേറ്റം ഈ നിലയില്‍ മുന്നോട്ടുപോയാല്‍ പവന് 65000 എന്ന വിലയിലെത്തുമെന്നാണ് സൂചനകള്‍.

അതേസമയം ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6635 രൂപയാണ് നിരക്ക്. ഗ്രാമിന് 10 രൂപയുടെ കുറവുണ്ടായി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിളര്‍ന്ന സാഹചര്യത്തില്‍ കേരളത്തിലെ പല ഷോറൂമൂകളില്‍ പല വിലവിലയാണ് നിലവിലുള്ളത്. എസ് അബ്ദുള്‍ നാസര്‍ വിഭാഗം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനായ വിഭാഗം എന്നിവരുടെ കണക്കുകള്‍ വ്യത്യസ്തമാണ്. അതിനാല്‍ സ്വര്‍ണം വാങ്ങാനായി പോകുമ്പോള്‍ അത് ശ്രദ്ധിക്കേണ്ടതാണ്.

അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവില ഉയരുന്നതും ഡോളറിന്റെ വില വ്യത്യാസവും സ്വര്‍ണവിപണിയെ ബാധിക്കുന്നുണ്ട്. 

Tags:    

Similar News