ആശ്വാസം; സ്വര്‍ണവില കുറഞ്ഞു

  • പവന് കുറഞ്ഞത് 480 രൂപ
  • സ്വര്‍ണം ഗ്രാമിന് 8000
  • പവന്‍ 64000
;

Update: 2025-03-07 04:53 GMT

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് വിലയിടിഞ്ഞു. ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എസ് അബ്ദുള്‍ നാസര്‍ വിഭാഗത്തിന്റെ കണക്കനുസരിച്ച് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണം ഗ്രാമിന് 8000 രൂപയും പവന് 64000 രൂപയുമായി കുറഞ്ഞു.

വിലയില്‍ സര്‍വകാല റെക്കോര്‍ഡിലേക്ക് എത്താനുള്ള കുതിപ്പിലായിരുന്നു സ്വര്‍ണം. എന്നാല്‍ ഇന്നത്തെ വിലക്കുറവ് ബള്‍ക്കായി ആഭരണം വാങ്ങുന്നവര്‍ക്ക് അല്‍പ്പം ആശ്വാസമായി.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6585 രൂപയാണ് വില. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

എന്നാല്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനായ വിഭാഗത്തിനു കീഴിലുള്ള ഷോറൂമുകളില്‍ വില വ്യത്യാസമുണ്ട്. ഗ്രാമിന് പത്ത് രൂപയുടെ വ്യത്യാസം ചില കടകളില്‍ കാണുന്നു. ഇത് ഉപഭോക്താക്കളില്‍ ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്.

ചിലര്‍ ബോംബെ വിപണിയുടെ അടിസ്ഥാനത്തിലും മറുവിഭാഗം സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെറേറ്റ് പ്രകാരവുമാണ് വില നിശ്ചയിക്കുന്നത്. ഇതാണ് വില വ്യത്യാസത്തിന് കാരണം. അതിനാല്‍ സ്വര്‍ണം വാങ്ങാനായി പോകുമ്പോള്‍ വില ശ്രദ്ധിക്കേണ്ടതാണ്. 

Tags:    

Similar News