പൊന്‍വില ഇടിഞ്ഞു; ജ്വല്ലറിയില്‍ തിരക്ക്

  • പവന് 640 രൂപയാണ് ഇന്ന് കുറഞ്ഞത്
  • സ്വര്‍ണം ഗ്രാമിന് 7930 രൂപ
  • പവന്‍ 63440 രൂപ
;

Update: 2025-02-28 04:56 GMT

അവസാനം പൊന്നിടിഞ്ഞു! വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി കൂടുതല്‍ സ്വര്‍ണം വാങ്ങാനിരുന്നവര്‍ക്കാണ് ഇന്നത്തെവിലയിടിവ് ആശ്വാസമായത്. പവന്റെ വില 64000-ത്തില്‍ താഴേക്കിറങ്ങി. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഒറ്റദിവസംകൊണ്ട് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7930 രൂപയും പവന് 63440 രൂപയുമായി. മൂന്നു ദിവസം കൊണ്ട് 1160 രൂപയുടെ വീഴ്ചയാണ് പൊന്നിന്റെ വിപണിയിലുണ്ടായത്.

വ്യാപാര യുദ്ധം മുറുകിയ സാഹചര്യത്തില്‍ സ്വര്‍ണവില ചാഞ്ചാട്ടത്തിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായി ലാഭമെടുക്കുന്നതും പൊന്നിന്റെ വിലകുറയാന്‍ കാരണമായിട്ടുണ്ട്. ഡോളര്‍ കരുത്തുനേടുന്നതും സ്വര്‍ണവിപണിയെ സ്വാധീനിക്കും. പൊന്നിന്റെ അന്താരാഷ്ട്ര വിലയും താഴ്ന്നിട്ടുണ്ട്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞിട്ടുണ്ട്. 6520 രൂപയിലാണ് ഇന്നത്തെ വ്യാപാരം മുന്നേറുന്നത്. സ്വര്‍ണത്തിനനുസൃതമായി വെള്ളിവിലയിലും കുറവ് കണ്ടു. ഗ്രാമിന് ഒരു രൂപ കുറഞ്ഞു, 104 രൂപയാണ് ഇന്നത്തെ വിപണിവില. 

Tags:    

Similar News