ആശ്വാസമായി; മാറ്റമില്ലാതെ സ്വര്‍ണവില
- സ്വര്‍ണം ഗ്രാമിന് 7930 രൂപ
- പവന്‍ 63440 രൂപ
;
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. വിലയിലെ നിരന്തരമായ ഉയര്‍ച്ചയും താഴ്ചയും കണ്ടശേഷമാണ് സ്വര്‍ണവില വ്യതിയാനത്തില്‍ ഒരു വിശ്രമദിനം വരുന്നത്.ഗ്രാമിന് 7930 രൂപയും പവന് 63440 രൂപയുമായി തുടരുകയാണ്. നാല് ദിവസത്തിനുള്ളില്‍ 1160 രൂപയുടെ കുറവാണ് പൊന്നിന്റെ വിലയിലുണ്ടായത്.
വ്യാപാരയുദ്ധവുമായി ട്രംപ് ഇറങ്ങിയ സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമുണ്ടാകാന്‍ സാധ്യതയേറെയെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. അതിനാല്‍ ഉപഭോക്താക്കളും നിക്ഷേപകരും സ്വര്‍ണവിലയില്‍ ഏറെ ശ്രദ്ധാലുക്കളാണ്. തുടര്‍ച്ചയായ ലാഭമെടുപ്പും വിപണിയെ ബാധിച്ചു.പൊന്നിന്റെ അന്താരാഷ്ട്ര വിലയും താഴ്ന്നിട്ടുണ്ട്.
18 കാരറ്റ് സ്വര്‍ണം 6520 രൂപയില്‍ത്തന്നെ തുടരുന്നു. വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 104 രൂപതന്നെയാണ് വിപണിനിരക്ക്. ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും കണക്കാക്കുമ്പോള്‍ ഒരു പവന്‍ ആഭരണത്തിന് ഇന്ന് 68500 രൂപയ്ക്ക് മുകളിലാകും വില.