മുന്നോട്ട് തന്നെ! സ്വർണ വിലയിൽ ഇന്നും വർധന, പവന് കൂടിയത് 160 രൂപ

Update: 2025-02-22 04:30 GMT
gold updation price hike 10 02 2025
  • whatsapp icon

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 64,360 രൂപയും ഗ്രാമിന് 8045 രൂപയുമായുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇന്നലെ പവന് 64,200 രൂപയും ഗ്രാമിന് 8025 രൂപയുമായിരുന്നു വില.

18 കാരറ്റ് സ്വർണ വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 15 രൂപ കൂടി 6620 രൂപയായി. അതേസമയം വെള്ളി വിലയിൽ ഇന്ന് ഒരു രൂപ കുറഞ്ഞു. ഗ്രാമിന് 107 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

Tags:    

Similar News