പൊന്ന് മുന്നോട്ടുതന്നെ; ഇന്ന് വര്‍ധിച്ചത് 240 രൂപ
- സ്വര്‍ണം ഗ്രാമിന് 7970 രൂപ
- പവന്‍ 63760 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7970 രൂപയും പവന് 63760 രൂപയുമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസവും സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇന്നലെ പവന് 400 രൂപയാണ് വര്‍ധിച്ചിരുന്നത്. രണ്ടുദിവസം കൊണ്ട് പവന് 640 രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
അന്താരാഷ്ട സാമ്പത്തിക അനിശ്ചിതാവസ്ഥയാണ് സ്വര്‍ണത്തിന് കരുത്താകുന്നത്. കൂടാതെ ഡോളറിന്റെ മൂല്യവും ആഗോളതലത്തില്‍ ഉയരുന്ന വ്യാപാര യുദ്ധ ഭീഷണിയും സ്വര്‍ണവിപണിയെ ബാധിക്കുന്നു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധനവുണ്ടായി. ഗ്രാമിന് 20 വര്‍ധിച്ച് 6555രൂപയ്ക്കാണ് ഇന്ന് വ്യാപാരം. അതേസമയം വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 107 രൂപ നിരക്കിലാണ് വ്യാപാരം തുടരുന്നത്.