പൊന്ന് സ്വര്‍ണസിംഹാസനത്തിലേക്ക്; ഇന്ന് വര്‍ധിച്ചത് പവന് 400 രൂപ

  • മൂന്നു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ ഉണ്ടായ വിലവര്‍ധന 1440 രൂപയായി
  • സ്വര്‍ണം ഗ്രാമിന് 7115 രൂപ
  • പവന് 56920 രൂപ

Update: 2024-11-20 04:38 GMT

പത്തരമാറ്റ് തിളക്കത്തോടെ സ്വര്‍ണം വീണ്ടും സുവര്‍ണ സിംഹാസനത്തിലേക്ക്. കഴിഞ്ഞ രണ്ട് ദിവസമായി കുതിക്കുന്ന സ്വര്‍ണവില ഇന്നും ഉയര്‍ന്നു.

ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 50 രൂപയാണ് പൊന്നിന് വര്‍ധിച്ചത്. പവന് 400 രൂപയുടെയും വര്‍ധനവുണ്ടായി. ഇതോടെ ഇന്ന് ഗ്രാമിന് 7115 രൂപയും പവന് 56920 രൂപയുമാണ് വിപണിവില. ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59640 രൂപയാണ് സംസ്ഥാനത്തെ സ്വര്‍ണത്തിന്റെ റെക്കാര്‍ഡ് വില. നിലവില്‍ സ്വര്‍ണവിപണിയിലെ തുടര്‍ച്ചയായകുതിപ്പ് റെക്കാര്‍ഡിലേക്കാണോ എന്ന് ഉപഭോക്താക്കള്‍ സംശയിച്ചുതുടങ്ങി.

ഇതോടെ മൂന്നു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ ഉണ്ടായ വിലവര്‍ധന 1440 രൂപയായി.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും ഇന്നും വില വര്‍ധിച്ചു. ഗ്രാമിന് 40 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 5870 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ സ്വര്‍ണവിപണിയിലെ വില വര്‍ധന വെള്ളിയെ ഇന്ന് ബാധിച്ചില്ല. ഗ്രാമിന് 99 രൂപയാണ് ഇന്നത്തെ വിപണിവില.

Tags:    

Similar News