സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി മുന്നേറുന്നു. ഇന്ന് 240 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 7555 രൂപയായി. മൂന്നാഴ്ച കൊണ്ട് 3200 രൂപയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ധന.
ഇസ്രയേൽ -ഹമാസ് വെടി നിർത്തൽ സ്വർണ്ണ വിലയിൽ കുറവ് വരുത്തേണ്ടതായിരുന്നു. എന്നാൽ ട്രoമ്പിൻ്റെ വരവും,ആദ്യമെടുത്ത നടപടികളെ തുടർന്നുള്ള ആശങ്കകളും, അമേരിക്കൻ ഡോളർ സൂചിക കരുത്താർജിച്ചതിനു അനുപാതികമായി രൂപ ഇടിഞ്ഞതുമാണ് സ്വർണ വില ഉയരാൻ കാരണം.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 25 രൂപ കൂടി 6230 രൂപയായി. വെള്ളി വിലയും ഇന്ന് മുന്നോട്ടാണ്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് വീണ്ടും 99 രൂപയിലാണ് വ്യാപാരം.